|

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെതിരെ പുതിയ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെതിരെ പുതിയ കേസ്. കോളജിലെ എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്ന ഷഹീറിനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്ന പരാതിയിലാണ് കേസ്. പഴയന്നൂര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ്യുടെ മരണവുമായി ബന്ധപ്പെട്ടെ കേസില്‍ കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ്.

Latest Stories