| Thursday, 17th October 2019, 5:21 pm

ബ്രെക്‌സിറ്റ്;പുതിയ ഉടമ്പടിക്ക് ധാരണയായെന്ന് ബോറിസ് ജോണ്‍സണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: പുതിയ ബ്രെക്‌സിറ്റ് ഉടമ്പടിക്ക് ധാരണയായെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രസല്‍സില്‍ യൂറോപ്യന്‍ നേതാക്കളുമായി യോഗം ചേരുന്നതിന് മുമ്പ് പുതിയ ബ്രെക്‌സിറ്റ് ഉമ്പടിക്ക് ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ധാരണയായെന്ന് ട്വിറ്ററിലൂടെയാണ് ബോറിസ് അറിയിച്ചത്. ‘നമുക്ക് പുതിയ ഉടമ്പടി ലഭിച്ചിരിക്കുന്നു, അത് അധികാരം തിരിച്ചു നല്‍കും’ എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ട് വിഭാഗങ്ങളും ധാരണാപത്രം തയ്യാറാക്കിയെങ്കിലും ബ്രിട്ടന്റെയും യൂറോപ്യന്‍ യൂണിയന്റെയും പാര്‍ലമെന്റുകളില്‍ ഇതിന് അനുമതി ലഭിക്കേണ്ടതുണ്ട്.
അതേസമയം ഇപ്പോഴും ബ്രെക്‌സിറ്റ് ഉടമ്പടിക്കെതിരാണ് ഡെമോക്രാറ്റിക് പാര്‍ട്ടി. തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന് ഡെമോക്രാറ്റുകള്‍ വ്യക്തമാക്കി.

2016 ലാണ് നാല് ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപുറത്തുവരണമെന്ന് നിലപാടെടുത്തത്. 52 ശതമാനം പേര്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് നിലപാടെടുത്തപ്പോള്‍ 48 ശതമാനം പേര്‍ ഈ തീരുമാനത്ത എതിര്‍ത്തു.

രണ്ടുവര്‍ഷത്തിനുള്ളില്‍ ഉടമ്പടി തയ്യാറാക്കി പിരിയാനാണ് തീരുമാനിച്ചത്. എന്നാല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയിരുന്നില്ല.
ഇതിന്റെ പേരില്‍ രണ്ട് സര്‍ക്കാരുകള്‍ക്ക് ഭരണം നഷ്ടമായി. ബ്രെക്‌സിറ്റ് അനുകൂലിയായ ബോറിസ് ജോണ്‍സണ് ഇത് നടപ്പാക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more