| Saturday, 11th April 2020, 11:02 am

പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണ കവചമൊരുക്കി തായ്‌ലന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തായലന്റില്‍ നവജാത ശിശുക്കള്‍ക്ക് സംരക്ഷണ കവചമൊരുക്കി ഡോക്ടര്‍മാരും നഴ്‌സുമാരും. കൊവിഡ്-19 പകരാതിരിക്കാന്‍ കുട്ടികളുടെ മുഖം പ്രത്യേക പ്ലാസ്റ്റിക് കവചം കൊണ്ടാണ് മറച്ചിരിക്കുന്നത്. കുട്ടികളെ പരിചരിക്കുന്നവരിലൂടെ കൊറോണ വൈറസ് കുഞ്ഞുങ്ങളുടെ ശരീരത്തിലെത്താതിരാക്കാനാണ് ഈ കവചം. ഇതിന്റെ ഫോട്ടോകള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടികള്‍ക്ക് മാസ്‌ക് ഉപയോഗിക്കാന്‍ പറ്റാത്തതിനാലാണ് ഈ പ്ലാസ്റ്റിക് കവചം ഉപയോഗിക്കുന്നത്. നേരത്തെ നവജാത ശിശുക്കളില്‍ കൊവിഡ്-19 സ്ഥിരീകരിച്ച വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഫെബ്രുവരിയില്‍ ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ച സ്ത്രീ പ്രസവിച്ച കുഞ്ഞിന് കൊവിഡ് ബാധിച്ചിരുന്നു.

അമേരിക്കയില്‍ ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത് കൊവിഡ് ബാധിച്ചാണെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ കൊവിഡ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. തായ് ലന്റില്‍ 2400 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 33 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more