| Thursday, 8th March 2018, 8:07 pm

ഇത് പുതിയ തുടക്കത്തിന്റെ വെടിയൊച്ച; ഉപയോഗിച്ച ബുള്ളറ്റുകള്‍ക്കു മാത്രമായി 'വിന്റേജ്' ഷോറൂം അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: യുവാക്കള്‍ക്കിടയിലെ ഹരമായ ഇരുചക്രവാഹനമാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റ്. എതിരാളികള്‍ പഠിച്ച പണി പതിനെട്ടും ഉപയോഗിച്ച് ബുള്ളറ്റിനുമേല്‍ തങ്ങളുടെ മോഡലുകളുടെ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ബുള്ളറ്റിന്റെ തട്ട് എന്നും താണു തന്നെയിരുന്നു.

മറ്റൊരു പ്രത്യേകതയും ബുള്ളറ്റിനുണ്ട്. പുത്തന്‍ ബുള്ളറ്റിനേക്കാള്‍ നിരത്തുകളില്‍ പയറ്റിത്തെളിഞ്ഞ സെക്കന്‍ഡ് ഹാന്‍ഡ് ബുള്ളറ്റുകളാണ് ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുന്നത്. ഇത് മനസിലാക്കിയ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ആരാധകര്‍ക്കായി പുതിയ ചുവടു വെയ്പ്പ് നടത്തിയിരിക്കുകയാണ്.


Also Read: ‘പെണ്‍കുട്ടികള്‍ സാരിയോ സല്‍വാറോ മാത്രമേ ധരിക്കാവൂ’; രാജസ്ഥാന്‍ കോളജുകളില്‍ ഇനി ഡ്രസ്‌കോഡ് നിര്‍ബന്ധം


സെക്കന്‍ഡ് ഹാന്‍ഡ് ബുള്ളറ്റുകള്‍ക്കു മാത്രമായുള്ള പുതിയ ഷോറൂം ആരംഭിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. “വിന്റേജ്” എന്നാണ് ഈ ഷോറൂമിന്റെ പേര്. ചെന്നൈയിലാണ് ഇത്തരത്തിലുള്ള ആദ്യ സ്റ്റോര്‍ ആരംഭിച്ചിരിക്കുന്നത്. സാധാരണ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ സ്‌റ്റോറുകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ വിന്റേജ് സേറ്റോര്‍.

സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ നവീകരിച്ച് സ്‌റ്റൈലിഷായിട്ടാണ് വിന്റേജ് ഷോറൂമുകളില്‍ വില്‍പ്പനയ്ക്കായി എത്തിക്കുക. ഇവിടെയെത്തുന്ന ബുള്ളറ്റുകളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആശങ്കകളില്ലാതെ വണ്ടി വാങ്ങാം. ഇപ്പോള്‍ ചെന്നൈയില്‍ മാത്രമാണ് “വിന്റേജ്” ഉള്ളതെങ്കിലും വൈകാതെ തന്നെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഇത്തരംഷോറൂമുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ആരംഭിക്കും.


Don”t Miss: വാവയെ കാണാന്‍ അച്ഛനെ പോലെയാണോ? എങ്കില്‍ ഇതാ കുഞ്ഞിന്റെ ആരോഗ്യത്തെ കുറിച്ച് ഒരു ശുഭവാര്‍ത്ത


“നവീകരച്ച സെക്കന്‍ഡ് ഹാന്‍ഡ് ബുള്ളറ്റുകള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കി. അതിനാലാണ് പുതിയ ഷോറൂം തുറന്നത്. ഇത്തരം 10 ഷോറൂമുകള്‍ ഇന്ത്യയിലെമ്പാടുമായി ഈ വര്‍ഷം തന്നെ തുറക്കാനാണ് കമ്പനിയുടെ പദ്ധതി.” -റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യ-ബിസിനസ് തലവന്‍ ഷാജി കോശി ആദ്യ “വിന്റേജ്” ഷോറൂമിന്റെ ഉദ്ഘാടനത്തിനു ശേഷം പറഞ്ഞു.

റോയല്‍ എന്‍ഫീല്‍ഡ് അംഗീകൃത ഇരുചക്രവാഹനങ്ങള്‍ മാത്രമേ വിന്റേജ് ഷോറൂമുകള്‍ വില്‍പ്പന നടത്തുകയുള്ളൂ. സെക്കന്‍ഡ് ഹാന്‍ഡ് ബുള്ളറ്റുകള്‍, നവീകരിച്ച ബുള്ളറ്റുകള്‍, പൂര്‍വ്വസ്ഥിതിയിലാക്കിയ ബുള്ളറ്റുകള്‍ എന്നിങ്ങനെ മൂന്നു വിഭാഗം വാഹനങ്ങളാണ് വിന്റേജില്‍ വില്‍പ്പനയ്ക്കായി എത്തുക.

Video

We use cookies to give you the best possible experience. Learn more