തിരുവനന്തപുരം: കേരള പൊലീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ അപ്ലിക്കേഷന്‍ പുറത്തിറങ്ങി. നിലവിലുള്ള മൊബൈല്‍ ആപ്പുകള്‍ സംയോജിപ്പിച്ചു കൊണ്ടാണ് പുതിയ അപ്ലിക്കേഷന്‍ ഇറക്കിയിരിക്കുന്നത്.
ആപ്പിന്റെ പേരാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. POL-APP എന്നാണ് ആപ്പിന്റെ പേര്. അപ്ലിക്കേഷന് ഓണ്‍ലൈനിലൂടെ പേര് നിര്‍ദ്ദേശിക്കാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതില്‍ നിന്നും തെരഞ്ഞെടുത്ത പേരാണിത്. തിരുവനന്തപുരം സ്വദേശി ശ്രീകാന്താണ് പേര് നിര്‍ദ്ദേശിച്ചത്. ഇദ്ദേഹത്തിന് സംസ്ഥാന പൊലീസ് മേധാവി ഉപഹാരം നല്‍കും.
ജൂണ്‍ 10 ന് ഓണ്‍ലൈന്‍ റിലീസിലൂടെ ആപ് ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പുകള്‍, കുറ്റകൃത്യ റിപ്പോര്‍ട്ട്കള്‍, എഫ്.ഐ.ആര്‍ ഡൗണ്‍ ലോഡ്, സൈബര്‍ ബോധവല്‍ക്കരണം, ബോധവല്‍ക്കരണ ഗെയിമുകള്‍, പൊലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകളും, ഇമെയില്‍ വിലാസങ്ങള്‍, ഹെല്‍പ് ലൈന്‍ നമ്പറുകള്‍, വെബസൈറ്റ് ലിങ്കുകള്‍ തുടങ്ങിയവയുള്‍പ്പെടെ 27 സേവനങ്ങള്‍ ഈ മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. POL-APP ആണ് പൊല്ലാപ്പല്ല എന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ