കൗ ബോയ്‌സ് സൈയും ഷുഗയും; ദാറ്റ് ദാറ്റ് പുറത്ത്
Entertainment news
കൗ ബോയ്‌സ് സൈയും ഷുഗയും; ദാറ്റ് ദാറ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th April 2022, 4:00 pm

സൗത്ത് കൊറിയന്‍ പോപ്പ് ഗാനങ്ങള്‍ക്ക് ലോകമെങ്ങും ജനപ്രീതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൊറിയന്‍ ബാന്‍ഡുകളായ ബി.ടി.എസ്, ബ്ലാക്ക് പിങ്ക് തുടങ്ങിയവക്ക് ഇന്ത്യയിലും കേരളത്തിലുമെല്ലാം വലിയ ഫാന്‍ബേസാണുള്ളത്

ഗന്നം സ്റ്റൈലിലൂടെ നേരത്തെ തന്നെ ലോകപ്രശസ്തനായിരുന്ന സൈയും ബി.ടി.എസിലെ ഷുഗയും ഒന്നിക്കുന്ന ആല്‍ബം പ്രഖ്യാപിച്ചത് ലോകമെങ്ങുമുള്ള ആരാധകരെ ആവേശത്തിലാക്കിയിരുന്നു. സൈയും ഷുഹയും ഒന്നിച്ചെത്തിയ ദാറ്റ് ദാറ്റ് പുറത്ത് വിട്ടിരിക്കുകയാണ്.

സൈയുടെ ഒഫീഷ്യല്‍ ചാനലിലൂടെയാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്. കൗ ബോയ്‌സായാണ് ഇരുവരും ഗാനരംഗങ്ങളിലെത്തിയിരിക്കുന്നത്. ദാറ്റ് ദാറ്റിന് വരികളെഴുതിയിരിക്കുന്നതും സംഗീതം നല്‍കിയിരിക്കുന്നതും സൈയും ഷുഗയും ചേര്‍ന്നാണ്.

ഷുഗക്കൊപ്പമുള്ള വര്‍ക്ക് രസകരമായിരുന്നു എന്നാണ് നേരത്തെ സൈ പറഞ്ഞത്. ‘അവന്‍ എന്റെ ജൂനിയര്‍ ആയിരുന്നില്ല, മാത്രമല്ല ഒരു സുഹൃത്തിനെപ്പോലെ തോന്നുന്നു. ഞങ്ങള്‍ക്കിടയില്‍ പ്രായവ്യത്യാസം തോന്നിയതേയില്ല. അവന്‍ എന്നെ ഒരു നല്ല സുഹൃത്തായി കാണുന്നുണ്ടെങ്കില്‍ അത്രയും സന്തോഷം,’ സൈ പറഞ്ഞു.

സൈക്കൊപ്പമുള്ള വര്‍ക്ക് രസകരമായിരുന്നു എന്നാണ് ഷുഗ പറഞ്ഞത്. ‘അദ്ദേഹം സീനിയര്‍ ആയതിനാലും പോപ്പ് മേഖലയില്‍ വളരെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയുമായതിനാല്‍ ആദ്യം ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു. എന്നാല്‍ പിന്നീട് ഒരു ബാല്യകാല സുഹൃത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് പോലെ തോന്നി. അതിനാല്‍ ഗാനരചന കൂടുതല്‍ രസകരമായി. ഞങ്ങള്‍ ഒരു വിധത്തില്‍ സുഹൃത്തുക്കളായി,’ ഷുഗ  പറഞ്ഞു.

Content Highlight: new album of spy and suga that that out