കൊച്ചി: വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇത് നിയന്ത്രിക്കാനായി പ്രത്യേക സംവിധാനം രൂപവത്ക്കരിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. നിലവില്‍ ഡയറക്ട്രറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കീഴിലുളള താരിഫ് അനാലിസിസ് യൂണിറ്റാണ് ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കുന്നത്. []
എന്നാല്‍ ഇതിന് മാത്രമായി പ്രത്യേക ഏജന്‍സി രൂപവത്ക്കരിക്കാനാണ് വ്യോമയാന വകുപ്പ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിനിടെ വിമാനയാത്രാനിരക്കുകള്‍ വന്‍തോതില്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് സഞ്ചാരികളുടെ എണ്ണം കുറയാന്‍ തുടങ്ങിയിട്ടുണ്ട്.
ഡി.ജി.സി.ഐയുടെ കണക്കുപ്രകാരം ജൂണില്‍ ഇന്ത്യയിലെ വിമാനയാത്രികരുടെ എണ്ണം 3.84 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്.
ഡി.ജി.സി.എ ഈയിടെ വിമാനക്കമ്പനി മേധാവികളെ നിരക്കുകള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 5-20 ശതമാനം വരെ നിരക്കുകള്‍ കുറയ്ക്കണമെന്നാണ് ഡി.ജി.സി.എ ആവശ്യപ്പെട്ടത്.