| Thursday, 18th May 2017, 8:04 pm

വാണാ ക്രൈ തുടക്കം മാത്രം; കൂടുതല്‍ ഭീകരമായ സൈബര്‍ ആക്രമണം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോകത്തെ നടുക്കിയ വാണാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നാലെ ഉടന്‍ തന്നെ മറ്റൊരു സൈബര്‍ ആക്രമണം കൂടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. അദില്‍ക്കസ് (Adyl-kuzz) എന്നാണ് വിനാശകാരിയായ പുതിയ വൈറസിന്റെ പേര്.

വാണക്രൈ റാന്‍സംവെയറിനേക്കാള്‍ അപകടകാരിയാണ് അദില്‍ക്കസ്. വാണക്രൈയുമായി ലിങ്ക് ചെയ്തിട്ടുള്ളതിനാല്‍ ഇതിനകം തന്നെ അദില്‍ക്കസ് പല കമ്പ്യൂട്ടറുകളേയും ബാധിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വാണക്രൈ മാതൃകയില്‍ ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുകയല്ല അദില്‍ക്കസിന്റെ രീതി.


Also Read: പതിനൊന്ന് വയസുകാരന്‍ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് പരാതി നല്‍കിയ യുവതിക്കെതിരെ കേസ്


കമ്പ്യൂട്ടറില്‍ പ്രവേശിക്കുന്ന വൈറസ് ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിന് പകരം കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണ് അദില്‍ക്കസിന്റെ രീതി. കാലിഫോര്‍ണിയ കേന്ദ്രീകരിച്ചുള്ള പ്രൂഫ്പ്രിന്റെന്ന ഗവേഷണ ഏജന്‍സിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മോചനദ്രവ്യമായി ബിറ്റ്‌കോയിന്‍ തന്നെയാണ് അദില്‍ക്കസിന്റെ പിന്നിലുള്ളവരും ആവശ്യപ്പെടുക. അദില്‍ക്കസ് ബാധിച്ച കമ്പ്യൂട്ടറിലെ വൈറസ് ബാധ എളുപ്പം മനസിലാക്കാന്‍ കഴിയില്ല എന്നതാണ് മറ്റൊരു തലവേദന. എന്‍.എസ്.എ വെളിപ്പെടുത്തിയ അതേ ഹാക്കിംഗ് ടൂള്‍ തന്നെയാണ് ഇവരും ഉപയോഗിക്കുന്നത് എന്നാണ് അറിയുന്നത്.

We use cookies to give you the best possible experience. Learn more