| Tuesday, 30th May 2017, 5:45 pm

'ഉപദേശം കേട്ട് കൊതി തീര്‍ന്നില്ല'; മുഖ്യമന്ത്രി പിണറായി വിജയനെ ഉപദേശിക്കാനായി അഞ്ച് ഉപദേശകര്‍ കൂടി 'അന്താരാഷ്ട്ര മാതൃകയില്‍' എത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എത്ര ഉപദേശകര്‍ ഉണ്ടെന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും തനിക്ക് ഇനിയും ഉപദേശകര്‍ വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പിണറായി വിജയനെ ഉപദേശിക്കാനായി അഞ്ചംഗ ഉപദേശക സംഘത്തെ നിയമിക്കുന്നു എന്നതാണ് തലസ്ഥാനത്ത് നിന്നുള്ള പുതിയ വാര്‍ത്ത.

എന്നാല്‍ മറ്റ് ഉപദേശകരില്‍ നിന്ന് വ്യത്യസ്തരാണ് പുതിയ ഉപദേശക സംഘം. കോര്‍പ്പറേറ്റ് കമ്പനികളുമായി ആശയവിനിമയം നടത്തുന്നതിനും കൂടുതല്‍ നിക്ഷേപകരെ കണ്ടെത്തി ഐ.ടി മേഖലയെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ സംഘം.


Also Read: ബീഫ് നിരോധനം ശുദ്ധ വിവരക്കേട്; ഇത്രയും യുക്തിയില്ലാത്ത തീരുമാനം ഒരു പ്രധാനമന്ത്രി എടുക്കുമോ: മാമുക്കോയ


നിലവില്‍ ഏഴ് ഉപദേശകരാണ് മുഖ്യമന്ത്രിയ്ക്കുള്ളത്. അന്താരാഷ്ട്ര കമ്പനികളുടെ മാതൃകയിലാണ് പുതിയ ഉപദേശക സംഘം. ഉയര്‍ന്ന ശമ്പളത്തോടെയാണ് ഇവരെ നിയമിക്കുന്നത്. ചീഫ് മിനിസ്റ്റേഴ്‌സ് ഫെലോ എന്ന് അറിയപ്പെടുന്ന സംഘത്തിലുള്ളവരെ അഭിമുഖം നടത്തിയാണ് നിയമിക്കുക.

ഇന്ത്യയ്ക്ക് അകത്തോ പുറത്തോ ഉള്ള മികച്ച സ്ഥാപനങ്ങളില്‍ നിന്ന് എം.ബി.എ നേടിയവര്‍ക്ക് സംഘത്തിലേക്ക് അപേക്ഷിക്കാം. ഹൈ പവര്‍ ഐ.ടി കമ്മിറ്റിയാണ് അഭിമുഖം നടത്തുക. 40 വയസില്‍ താഴെയുള്ളര്‍ക്കാണ് മുന്‍ഗണന.


Don”t Miss: ‘അങ്ങനെ സുരേന്ദ്രന്‍ വിക്കിയില്‍ ഉള്ളി സുരയായി’; വിക്കിപീഡീയ പേജില്‍ ബി.ജെ.പി നേതാവിന്റെ പേരിനൊപ്പം ഉള്ളിസുര എന്നു തിരുത്തല്‍


ഇവരുടെ പ്രകടനം മികച്ചതാണെന്ന് കണ്ടാല്‍ കാലാവധി കഴിഞ്ഞാല്‍ പൊതുമേഖല സ്ഥാപനങ്ങളിലോ മിഷന്‍ പദ്ധതികളിലോ തുടരാം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ ആഗ്രഹിക്കുന്നുവെങ്കില്‍ തുടരുകയുമാവാം. ഇവര്‍ക്കു വേണ്ടി പ്രത്യേക കേഡര്‍ തസ്തിക സൃഷ്ടിച്ചേക്കാമെന്ന സൂചന ഐ.ടി വകുപ്പിന്റെ കുറിപ്പില്‍ ഉണ്ട്.

We use cookies to give you the best possible experience. Learn more