രാജ്യത്തെ 86 ശതമാനം കറന്‍സികളും റദ്ദാക്കിയതിനെ തുടര്‍ന്ന് ദേശീയസമ്പദ്‌വ്യവസ്ഥയാകെ തകര്‍ന്ന നിലയിലാണ്. രൂപയുടെ മൂല്യമാകട്ടെ മൂന്നരവര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
ന്യൂദല്‍ഹി: 500 ന്റേയും ആയിരത്തിന്റേയും അഞ്ഞൂറിന്റെയും കറന്‍സികള്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഏറെ താമസിയാതെതന്നെ രണ്ടായിരത്തിന്റെ പുതിയ നോട്ടുകളും റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശനാണ്യവിനിമയ വിദഗ്ധരാണ് ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്.
500, 1000 നോട്ടുകളുടെ ശതമാനംപോലും കണക്കാക്കാതെ ഇറക്കിയ രണ്ടായിരത്തിന്റെ പുതിയ കറന്‍സിയാണ് പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചതെന്നും റദ്ദാക്കിയ 500, 1000 രൂപ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ ഇറക്കുന്നതിനു മുന്‍ഗണന നല്‍കാത്തത് റിസര്‍വ്വ് ബാങ്കിന്റെ കെടുകാര്യസ്ഥതയാണെന്നും ബ്ലുംബര്‍ഗിന്റെ വിദേശനാണ്യ സാമ്പത്തികകാര്യ വിദഗ്ധനായ കുനല്‍ അഗര്‍വാള്‍ കുറ്റപ്പെടുത്തി.
ഒട്ടും ആലോചനയില്ലാതെയും അതിനൊപ്പം തന്നെ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയും രണ്ടായിരത്തിന്റെ കറന്‍സി അച്ചടിച്ചിറക്കി സാമ്പത്തിക അരാജകത്വം സൃഷ്ടിച്ചത് ഈ നോട്ടുകളും താമസിയാതെ പിന്‍വലിക്കാന്‍ തന്നെയാണെന്ന് ഇന്ത്യന്‍ കറന്‍സികാര്യ വിദഗ്ധന്‍ കൂടിയായ യൂളോജിനോ ദെല്‍പിനോ സംശയം പ്രകടിപ്പിച്ചു.
Read more: നിലമ്പൂര്‍ ഏറ്റുമുട്ടല്‍; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എഴുത്തുകാര്‍
500 രൂപയുടെ പുതിയ നോട്ടുകള്‍ അച്ചടിച്ചിറക്കിയത് ഒട്ടു ജാഗ്രതില്ലാതെയാണെന്നതിന്റെ തെളിവായിരുന്നു പുതിയ നോട്ടുകളില്‍ വ്യാപകമായി വന്ന അച്ചടി പിശക്. ഇത് സമ്മതിച്ച് റിസര്‍വ് ബാങ്കും രംഗത്തെത്തിയിരുന്നു.
രാജ്യത്തെ 86 ശതമാനം കറന്‍സികളും റദ്ദാക്കിയതിനെ തുടര്‍ന്ന് ദേശീയസമ്പദ്‌വ്യവസ്ഥയാകെ തകര്‍ന്ന നിലയിലാണ്. രൂപയുടെ മൂല്യമാകട്ടെ മൂന്നരവര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
ഇതിനിടെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യയിലെ ബാങ്ക് ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.
Dont Miss മോദിക്ക് വാക്ക് പാലിക്കാനാവില്ല; പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ഇനിയും ആറ് മാസം എടുക്കും
മോദിയുടെയും റിസര്‍വ്വ് ബാങ്കിന്റെയും ബുദ്ധിശൂന്യമായ നടപടികളെ വിമര്‍ശിച്ച് റിസര്‍വ്വ് ബാങ്കിന്റെ കറന്‍സി വിഭാഗം കൈകാര്യം ചെയ്തിരുന്ന മുന്‍ ഡെപ്യൂട്ടി ഗവര്‍ണറും വിദേശനാണ്യ വിദഗ്ധനുമായ കെ സി ചക്രവര്‍ത്തി കഴിഞ്ഞ ദിവസം ലണ്ടനില്‍ അപലപിച്ചിരുന്നു.
എത്രയും പെട്ടെന്ന് സമയബന്ധിതമായി രാജ്യത്ത് നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയില്ലെങ്കില്‍ വലിയ സാമ്പത്തിക തകര്‍ച്ചയായിരിക്കും രാജ്യം നേരിടേണ്ടി വരികയെന്ന് അദ്ദേഹം വ്യക്തമാക്കി.