ന്യൂദല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പദ്ധതി ഉപേക്ഷിക്കരുത് എന്നാവശ്യപ്പെട്ട് സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന് മറുപടിയായി റെയില്‍വെ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് വി.എസ് മന്ത്രിയെ കണ്ടിരുന്നു. ഗോവയിലെ ഓഫീസില്‍ നേരിട്ടെത്തിയാണ് വി.എസ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് അന്നുതന്നെ വി.എസിന് ഗോയല്‍ ഉറപ്പുനല്‍കിയിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ കത്ത് നല്‍കിയിരിക്കുന്നത്.
ALSO READ: ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം; വൈദികന്‍ കുറ്റം സമ്മതിച്ചു
നേരത്തെ പാലക്കാട് എം.പി എം.ബി രാജേഷിനെ പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. നിലവില്‍ പുതിയൊരു കോച്ച് ഫാക്ടറിയുടെ ആവശ്യകത റെയില്‍വേയ്ക്കില്ല. മെയിന്‍ ലൈന്‍ കോച്ചുകളുടെ നിര്‍മാണത്തിന് നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണെന്നുമായിരുന്നു റെയില്‍വേ അറിയിച്ചത്.
2008 ഫെബ്രുവരി 25ന് അന്നത്തെ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് ആണ് പാലക്കാട് കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. യു.പി.എ സര്‍ക്കാരില്‍ ദിനേഷ് ത്രിവേദി റെയില്‍വേ മന്ത്രിയായിരിക്കെ 2012 ഫെബ്രുവരി 21ന് ശിലാസ്ഥാപനവും നടന്നിരുന്നു.
ചിത്രം കടപ്പാട്- ഓണ്‍മനോരമ
WATCH THIS VIDEO: