[]ന്യൂദല്‍ഹി: ഐ.പി.എല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറുമെന്ന വാര്‍ത്ത പെപ്‌സി നിഷേധിച്ചു. ഇത് സംബന്ധിച്ച് ഒരുകൂട്ടം മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഊഹാപോഹം മാത്രമാണെന്ന് കമ്പനി അറിയിച്ചു.
ഇക്കാര്യത്തില്‍ ബിസിസിഐയുമായി യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നും കമ്പനി നയമനുസരിച്ച് ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാനാകില്ലെന്നും കമ്പനി വക്താവ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. []
ഒത്തുകളി വിവാദത്തില്‍പ്പെട്ട ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കാന്‍ പെപ്‌സികൊ കമ്പനി ആലോചിക്കുന്ന തായായിരുന്നു വാര്‍ത്തകള്‍ വന്നത്.
ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സറാണ് പെപ്‌സികൊ. ഒത്തുകളി വിവാദങ്ങള്‍ തങ്ങളുടെ ബ്രാന്‍ഡിന്റെ പേരിന് കോട്ടം ഉണ്ടാക്കുമോയെന്ന ഭയമാണ് പെപ്‌സികൊയെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിക്കുന്നതെന്നും വാര്‍ത്തയുണ്ടായിരുന്നു.
എയര്‍ടെല്ലിനെ പിന്തള്ളി ഈ വര്‍ഷമാണ് പെപ്‌സികൊ 396.8 കോടി രൂപയുടെ റെക്കോര്‍ഡ് തുകയ്ക്ക് മുഖ്യ സ്‌പോണ്‍സര്‍ഷ് സ്ഥാനം സ്വന്തമാക്കിയത്. 5 വര്‍ഷത്തേക്കാണ് കരാര്‍.
മുന്‍വര്‍ഷത്തെ മുഖ്യ സ്‌പോണ്‍സറായിരുന്ന ഡിഎല്‍എഫിനെ അപേക്ഷിച്ച് ഇരട്ടി തുക നല്‍കിയാണ് പെപ്‌സികൊ സ്‌പോണ്‍സര്‍ഷിപ്പ് നേടിയത്.