ചെന്നൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് കൈപ്പിടിയിലൊതുക്കാന്‍ ടീം ഇന്ത്യയ്ക്ക് തുണയായത് ക്യാപ്റ്റന്‍ കൂടിയായ മഹേന്ദ്ര സിങ് ധോണിയാണ്.
എന്നാല്‍ താന്‍ വലിയ കാര്യമൊന്നും ചെയ്തില്ലെന്നും ഓസ്‌ട്രേലിയയ്‌ക്കെതിരായ തന്റെ ഇരട്ട സെഞ്ച്വറി ഭാഗ്യം മാത്രമാണെന്നുമാണ് താരം പറയുന്നത്. []
മത്സരം ജയിക്കാനായി എല്ലാവരും മികച്ച രീതിയില്‍ തന്നെ കളിച്ചു. തന്റെ ആദ്യ ഡബിള്‍ സെഞ്ച്വറി ഒരു നിയോഗം പോലെ സംഭവിച്ചതാണ്.
ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഞാന്‍ വരുമെന്ന് താന്‍ ഒരിക്കലും കരുതിയതല്ലെന്നും ധോണി പറഞ്ഞു.
മത്സരത്തില്‍ വളരെ സ്വാഭാവികതയോടെ തന്നെയാണ് കളിച്ചത്. പിന്നെ ചില സമയങ്ങളില്‍ മത്സരം നമുക്ക് അനുകൂലമാകും. ഒരേ ഓളത്തില്‍ ഗ്രൗണ്ടില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു.
എന്ത് തന്നെയായാലും മത്സരത്തില്‍ വിജയിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ മാത്രമായിരുന്നു തന്റെ ശ്രമമെന്നും ടീമംഗങ്ങളെല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തെന്നും ധോണി പറഞ്ഞു.
അശ്വിന്റെ പ്രകടനം എടുത്തുപറയാവുന്നതാണ്. കൃത്യതയാര്‍ന്ന ബൗളിങ് ആയിരുന്നു അദ്ദേഹത്തിന്റേത്. രണ്ടാം ഇന്നിങ്‌സില്‍ ഹര്‍ഭജന്‍ സിങ് മികച്ച നിലവാരം പുലര്‍ത്തി.
വിരാട് കോഹ്‌ലിയും സച്ചിനും പുജാരയും അവരുടെ ഭാഗം മികച്ചതാക്കി. സച്ചിന്റെയും കോഹ് ലിയുടേയും പാര്‍ട്‌നര്‍ഷിപ്പ് പ്രധാനപ്പെട്ടതായിരുന്നു. അവരാണ് യഥാര്‍ത്ഥത്തില്‍ ടീമിന് അടിത്തറ നല്‍കിയത്.
ചെന്നൈ എന്നും തന്റെ പ്രിയനഗരമാണെന്നും അവിടുത്തെ ജനങ്ങളുടെ പിന്തുണ മത്സത്തെ അനുകൂലമാക്കിയെന്നും താരം പറഞ്ഞു. 224 റണ്‍സ് നേടി ധോണിയാണ് മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പട്ടം അണിഞ്ഞത്.