| Tuesday, 12th February 2019, 6:28 pm

പ്രളയമേഖലകളില്‍ ജപ്തി പാടില്ലെന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയമേഖലകളില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന് സര്‍ക്കാര്‍. ജപ്തി നോട്ടീസ് അയക്കല്‍ അടക്കമുള്ള നടപടികള്‍ പാടില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

സംസ്ഥാന തല ബാങ്ക് സമിതിയോട് ഇക്കാര്യം ആവശ്യപ്പെടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളെ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ALSO READ: പോപ്പുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വീണ്ടും നിരോധിച്ചു

പ്രളയബാധിത മേഖലയിലെ എല്ലാ ബാങ്ക് വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയമാണ് പ്രഖ്യാപിച്ചത്. സംസ്ഥാന ബാങ്കേഴ്‌സ് മീറ്റിലായിരുന്നു ആശ്വാസം പകരുന്ന തീരുമാനമുണ്ടായത്.



എന്നാല്‍ ഇതിന് ശേഷവും ജപ്തി നടപടികള്‍ നടക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ ഇടപെടല്‍.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more