| Saturday, 23rd February 2019, 7:44 am

ദേശീയ പുരസ്‌കാരദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നതില്‍ പശ്ചാത്താപമില്ല: ഫഹദ് ഫാസില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കഴിഞ്ഞ വര്‍ഷം ദേശീയ പുരസ്‌കാരദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നതില്‍ പശ്ചാത്താപമില്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. അഭിനയിക്കുന്നത് പുരസ്‌കാരത്തിന് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പുരസ്‌കാരച്ചടങ്ങിന് ഏാതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് പുരസ്‌കാരം പോസ്റ്റ് വഴി ലഭിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ അഭിനയിച്ചത് ദേശീയ പുരസ്‌കാരമൊന്നും പ്രതീക്ഷിച്ചില്ലെന്നും ഒരു ബോണസ് ആയി മാത്രമേ അതിനുള്ള പുരസ്‌കാരത്തെ കാണുന്നുള്ളൂവെന്നും ഫഹദ് പറയുന്നു.

ALSO READ: സാംസ്‌കാരിക നായകന്മാരുടെ ലക്ഷ്യം അവാര്‍ഡും പണവും; സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ വ്യക്തിജീവിതത്തില്‍ വെറും സീറോയാണെന്നും ജനം ടിവി അഭിമുഖത്തില്‍ സന്തോഷ് പണ്ഡിറ്റ്

കഴിഞ്ഞ വര്‍ഷം നടന്ന ചടങ്ങില്‍ ചില വിജയികള്‍ക്കുള്ള പുരസ്‌കാരം മാത്രമാണ് രാഷ്ട്രപതി സമ്മാനിക്കുകയെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഫഹദ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു.

ഫഹദ് ഫാസില്‍ ഒടുവില്‍ അഭിനയിച്ച കുമ്പളങ്ങി നൈറ്റ്‌സ് മികച്ച അഭിപ്രായം നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. തമിഴ് ചിത്രമായ “സൂപ്പര്‍ ഡീലക്സ്” ല്‍ ഫഹദ് പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ALSO READ: മനോരമയും കെ.എസ്.യുവില്‍ നിന്നൊട്ടും വളര്‍ന്നിട്ടില്ലാത്ത എം.എല്‍.എയും ലൈക്കെണ്ണി പുളകം കൊള്ളുന്നു; വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് മറുപടിയുമായി എം.ബി രാജേഷ്

ആന്തോളജി രൂപത്തിലൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ പുരസ്‌കാര ജേതാവായ ത്യാഗരാജന്‍ കുമാരരാജയാണ്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ആദ്യ ചിത്രമായ “ആരണ്യകാണ്ഡം”, താന്‍ കണ്ട മികച്ച ചിത്രങ്ങളിലൊന്നാണെന്ന് ഫഹദ് പറഞ്ഞു.

വിജയ് സേതുപതി ട്രാന്‍സ്ജെന്‍ഡര്‍ ശില്‍പ്പ എന്ന കഥാപാത്രമായി ചിത്രത്തിലെത്തുന്നു. സാമന്ത അക്കിനേനിയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. മിഷ്‌കിന്‍, നളന്‍ കുമാരസാമി,നീലന്‍ കെ ശേഖര്‍ തുടങ്ങിയവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more