ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാരിന്റെ ഉറപ്പ്. പ്ലാന്റ് അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഫിഷറീസ് മന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ മുന്‍ തീരുമാനം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ സര്‍ക്കാരിന്റെ നടപടിക്കെതിരെ വേദാന്ത ഗ്രൂപ്പ് ദേശീയ ഹരിത ട്രീബ്യൂണലിനെ സമീപിച്ചിരുന്നു.
വേദാന്ത ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉന്നയിച്ച ആശങ്ക പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തിലാണ് ഹരിത ട്രിബ്യൂണല്‍ മൂന്നംഗസമിതിയെ നിയോഗിച്ചത്. ഇവര്‍ തൂത്തക്കുടിയിലെത്തി സ്ഥിഗതികള്‍ നേരിട്ട് വിലയിരുത്തും. ഇതിനിടെയാണ് തുറക്കില്ലെന്ന നിലപാടിലുറച്ച് കൃഷി മന്ത്രി രംഗത്തെത്തിയത്.
ജനവികാരം മാനിച്ചാണ് അടച്ചുപൂട്ടാനുളള തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വേദാന്ത ഗ്രൂപ്പിന്റെ ഹര്‍ജി അനാവശ്യമാണെന്നും യാതൊരു കാരണവശാലും പ്ലാന്റ് തുറക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി
പ്ലാന്റ് വികസിപ്പിക്കാനുള്ള നടപടിക്കെതിരെ നടന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് മേയില്‍ പ്ലാന്റ് പൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടത്.
WATCH THIS VIDEO: