|

ഇന്ധന വിലവര്‍ധന താല്‍ക്കാലിക ബുദ്ധിമുട്ട് മാത്രം, നികുതി കുറക്കാന്‍ സാധിക്കില്ല: കേന്ദ്രമന്തി രവിശങ്കര്‍ പ്രസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ധന വിലവര്‍ധന താല്‍ക്കാലിക ബുദ്ധിമുട്ട് മാത്രമാണന്നും നികുതി കുറക്കാന്‍ സാധിക്കില്ലെന്നും കേന്ദ്ര നിയമമന്തി രവിശങ്കര്‍ പ്രസാദ്. ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ കക്ഷികള്‍ അക്രമത്തിന് ഇറങ്ങുന്നത് കാരണം ജനങ്ങള്‍ ഭാരത് ബന്ദിനോട് സഹകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു

കേന്ദ്രസര്‍ക്കാര്‍ നിലവില്‍ എക്സൈസ് തീരുവയില്‍ നിന്നും കഴിഞ്ഞ വര്‍ഷം രണ്ടു രൂപ കുറച്ചിട്ടുണ്ട്. ഇനിയും നികുതി കുറക്കാന്‍ സാധിക്കുകയില്ല. സംസ്ഥാനങ്ങളോട് നികുതി കുറക്കാന്‍ അഭ്യാര്‍ത്ഥിക്കും. എന്നാല്‍ സംസ്ഥാനങ്ങങ്ങളെ അതിനു വേണ്ടി നിര്‍ബന്ധിക്കില്ല. അവര്‍ക്കും അതിന് സാമൂഹിക ബാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: രാഷ്ട്രീയത്തിലായാലും സഭകളിലായാലും ഇരയ്‌ക്കൊപ്പം; കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി മാര്‍ കൂറിലോസ്

പൊതുജനങ്ങള്‍ക്ക് ഇന്ധന വില വര്‍ധന താല്‍ക്കാലികമാണെന്നു ബോധ്യമുള്ളത് കൊണ്ടാണ് ഭാരത ബന്ദിനോട് പുറം തിരിഞ്ഞു നിന്നതെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എല്ലാവര്‍ക്കും സമരം ചെയ്യാനുള്ള അവകാശങ്ങള്‍ ഉണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സ് ജനജീവിതം ദുസഹമാക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ ഐക്യത്തിന്റെ ശക്തി പ്രകടിപ്പിച്ച ഭാരത് ബന്ദിനെ ചൂണ്ടിക്കാണിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം പ്രകടമാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് മിക്കയിടങ്ങളിലും പൂര്‍ണ്ണമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് കൂടി ന്യൂദല്‍ഹി വേദിയായി.

WATCH THIS VIDEO:

Latest Stories