ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് നിയമനത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്യരുതെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലാവധി അവസാനിക്കാനിരിക്കെ രഞ്ജന്‍ ഗൊഗോയിയെ അടുത്ത ചീഫ് ജസ്റ്റിസായി തെരഞ്ഞെടുക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” ഈ ചോദ്യം തന്നെ സാങ്കല്‍പ്പികമാണ്…. ചീഫ് ജസ്റ്റിസിനെ അതിന്റെ നടപടിപോലെ തെരഞ്ഞെടുക്കും. നിലവിലെ ചീഫ് ജസ്റ്റിസ് മുതിര്‍ന്ന ജഡ്ജിയുടെ പേര് നിര്‍ദ്ദേശിക്കും. അത് തങ്ങളുടെ പരിഗണനയ്ക്ക് വരുന്ന പക്ഷം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.”
തങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികളില്‍ പ്രതിഷേധിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതിനുശേഷം രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ അസാധാരണമായ സംഭവങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി, കുര്യന്‍ ജോസഫ്, മദന്‍ ബി. ലോക്കൂര്‍ എന്നിവരായിരുന്നു സുപ്രീംകോടതിയ്ക്ക് പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയത്.
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
WATCH THIS VIDEO:
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.