ഭോപ്പാല്‍: കൊവിഡ് വാക്സിന്‍ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ബി.ജെ.പി മന്ത്രി.മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് അഖിലേഷിനെതിരെ രംഗത്തെത്തിയത്.
അച്ഛന്റെയും അമ്മാവന്റെയും വാക്ക് കേള്‍ക്കാത്ത അഖിലേഷ് എങ്ങനെയാണ് രാജ്യത്തിന്റെ വാക്ക് കേള്‍ക്കുക എന്നാണ് മിശ്രയുടെ ചോദിച്ചത്.
‘ഞങ്ങള്‍ക്ക് അയാളെ വഴി തെറ്റിപ്പോയ യുവാവ് എന്ന് വിളിക്കാന്‍ പോലും കഴിയില്ല. അമ്മാവന്റെയോ പിതാവിന്റെയോ വാക്കുകള്‍ ഒരിക്കലും ശ്രദ്ധിക്കാത്തപ്പോള്‍, എന്തിനാണ് അദ്ദേഹം രാജ്യത്തെ കേള്‍ക്കുന്നത്? വാക്സിനെക്കുറിച്ച് കിംവദന്തി പ്രചരിപ്പിക്കുന്നത് നല്ലതല്ല, ” മിശ്ര പറഞ്ഞു.
രാജ്യം കൊവിഡ് വാക്സിന്‍ വിതരണത്തിനൊരുങ്ങവെയാണ് വാക്സിന്‍ സ്വീകരിക്കില്ലെന്ന നിലപാടുമായി അഖിലേഷ് യാദവ് രംഗത്തെത്തിയത്.
താന്‍ ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കുന്നില്ലെന്നും ബി.ജെ.പിയുടെ വാക്സിനെ വിശ്വസിക്കാനാവില്ലെന്നും അഖിലേഷ് പറഞ്ഞു.
‘ഞാന്‍ ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബി.ജെ.പിയുടെ വാക്സിനെ വിശ്വസിക്കാനാവുക. ഞങ്ങളുടെ സര്‍ക്കാര്‍ രൂപവത്കരിക്കുമ്പോള്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ ല്യമാക്കും. ബി.ജെ.പിയുടെ വാക്സിന്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല’, അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Never listened to his father’: MP home minister jabs Akhilesh Yadav for Covid-19 vaccine remark