| Saturday, 22nd November 2014, 4:45 pm

കെ.എം മാണിയ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചിട്ടില്ല: പന്ന്യന്‍ രവീന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എം മാണിയ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചിട്ടില്ലെന്നും  യു.ഡി.എഫ് പൊളിഞ്ഞുകൊണ്ടിരക്കുന്ന കപ്പലാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ആരു വിചാരിച്ചാലും മാണിയെ രക്ഷിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയുടെ കപ്പലില്‍ കയറി കപ്പിത്താനാകാനാണ് കേരള കോണ്‍ഗ്രസും മാണിയും ശ്രമിച്ചത്. കേരള കോണ്‍ഗ്രസിനും ലീഗിനും ഇടതുമുന്നണിയില്‍ ചേരാന്‍ ആഗ്രമുണ്ടെന്നും പന്ന്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജാതി-മത പാര്‍ട്ടികളെ മുന്നണിയില്‍ എടുക്കില്ലായെന്നത് നേരത്തെ തീരുമാനിച്ച് കാര്യമാണെന്നും എല്‍.ഡി.എഫിന് ലീഗിനെയും മാണിയേയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

“കേരളത്തിലെ ജനങ്ങളില്‍ നിന്ന് നിങ്ങള്‍ അകന്നുപോയിരിക്കുന്നു. ഏഴ് ദിവസത്തിനുള്ളില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്നും സത്യം പുറത്തു കൊണ്ടുവരുമെന്നും പറഞ്ഞിട്ട് ഇപ്പോള്‍ എന്തായി?” പന്ന്യന്‍ ചോദിച്ചു.

എഴ് ദിവസം കഴിഞ്ഞിട്ട് കാലം കുറെയായയെന്നും ജനങ്ങളെ പറ്റിക്കുകയാണ് മാണി ചെയ്യുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കെ.എം മാണിയെ മന്ത്രിയാകാന്‍ മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന കേരള കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.

പൊതുയോഗത്തിലൂടെ പറഞ്ഞതിന് പൊതുയോഗത്തിലും വാര്‍ത്താസമ്മേളനത്തിലൂടെ പറഞ്ഞതിന് വാര്‍ത്താസമ്മേളനത്തിലും ലേഖനത്തിലൂടെ പറഞ്ഞതിന് ലേഖനത്തിലൂടെയും മറുപടി നല്‍കുമെന്ന് പറഞ്ഞ പന്ന്യന്‍ പിണറായി വിജയനുള്ള മറുപടി അടുത്ത പൊതുയോഗത്തില്‍ നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more