| Tuesday, 27th March 2018, 7:00 pm

മദ്യത്തിനു വില വര്‍ധിപ്പിക്കില്ല: തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: സെസും സര്‍ചാര്‍ജും നികുതിയാക്കി മാറ്റിയതോടെ മദ്യവില വര്‍ധിക്കുമെന്ന പ്രചരണം തള്ളി മന്ത്രി തോമസ് ഐസക്. ധനബില്‍ ചര്‍ച്ചക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശത്ത് നിന്ന് എത്തുന്നവരില്‍ നിന്ന് മുന്തിയ ഇനത്തിലുള്ള വിദേശ നിര്‍മ്മിത മദ്യം നാലായിരം രൂപയ്ക്ക് കിട്ടുന്നുണ്ട്. ഇതേ ബ്രാന്‍ഡ് മദ്യത്തിന് സര്‍ക്കാര്‍ നികുതി കൂടി ഏര്‍പ്പെടുത്തിയാല്‍ വില 9000 ആവും.


Also Read:  ആധാറിന്റെ ആധികാരികത കുറയുന്നു; സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ആധാര്‍ ഉപയോഗിക്കുമ്പോള്‍ പൂര്‍ണ്ണമായ ആധികാരികതയില്ലെന്ന് യു.ഐ.ഡി.എ.ഐ


ഈ വിലയ്ക്ക് മദ്യം വാങ്ങാന്‍ ആളുണ്ടാവില്ല. ഇതു കൂടി കണക്കിലെടുത്താണ് വിദേശ നിര്‍മിത മദ്യത്തിന് നികുതി കുറച്ചത്.

നികുതി കുറച്ചതോടെ ഇപ്പോള്‍ ബീവറേജ് വഴി 4500 രൂപയ്ക്ക് വില്‍ക്കാന്‍ സാധിക്കും. എന്നാല്‍ വിശദമായ പഠനത്തിനു ശേഷമേ ഇത് പ്രാവര്‍ത്തികമാക്കുകയൊള്ളൂ.

We use cookies to give you the best possible experience. Learn more