ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ പരാതിക്കാരി വീണ്ടും സുപീം കോടതിയെ സമീപിച്ചു. കര്‍ശന ഉപാധിയോടെയാണെങ്കിലും ദൃശ്യങ്ങള്‍ കൈമാറരുതെന്ന് ആക്രമത്തിന് ഇരയായ നടി സുപ്രീം കോടതിയില്‍ രേഖാ മൂലം ആവശ്യപ്പെട്ടു.
ദൃശ്യങ്ങള്‍ പ്രതികളെ കാണിക്കുന്നതില്‍ തടസ്സമില്ലെന്നും അതേസമയം അതിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് കൈമാറരുതെന്നാണ് നടിയുടെ ആവശ്യം. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും നടി കോടതിയോട് അഭ്യര്‍ത്ഥിച്ചു.
സുപ്രീം കോടതിയില്‍ തന്റെ വാദം എഴുതി നല്‍കിയതിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്ന ആവശ്യവുമായി നടി നേരത്തേയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ദൃശ്യങ്ങള്‍ കിട്ടിയാല്‍ അത് ദുരുപയോഗം ചെയ്തേക്കാമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞിട്ടുരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദൃശ്യങ്ങള്‍ കേസിലെ രേഖ ആണെങ്കില്‍ പോലും ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുത് എന്നാണ് സര്‍ക്കാര്‍ ആവശ്യം. ദൃശ്യങ്ങള്‍ ഉള്‍കൊള്ളുന്ന മെമ്മറി കാര്‍ഡ് തൊണ്ടിമുതല്‍ ആണ്. എന്നാല്‍ അതിലെ ദൃശ്യങ്ങള്‍ കേസിലെ രേഖ ആണ്. പക്ഷേ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ അവ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നും, നടിയുടെ സ്വകാര്യതയെ അത് ബാധിക്കും എന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ നിര്‍ണ്ണായക രേഖകള്‍ തനിക്കു നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. ഇതേ ആവശ്യവുമായി ദിലീപ് മുന്‍പ് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ രേഖ ലഭിക്കാന്‍ നിയമപരമായി തനിക്ക് അവകാശമുണ്ടെന്നും ദിലീപ് തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ