ന്യൂദല്‍ഹി: മരട് ഫ്‌ളാറ്റ് പൊളിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഫ്‌ളാറ്റ് പൊളിക്കുന്നതിന് ഒരു മാസം കൂടി നീട്ടി നല്‍കണമെന്ന ഹരജിയില്‍ മറുപടി പറയുകയായിരുന്നു കോടതി.
ഫ്‌ളാറ്റ് പൊളിക്കാന്‍ ഒരു മണിക്കൂര്‍ പോലും നീട്ടി നല്‍കില്ലെന്നും ഹരജി നല്‍കിയ അഭിഭാഷക ലില്ലി തോമസ് കോടതിയ്ക്ക് പുറത്തുപോകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷുഭിതനായി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട ഒരു റിട്ട് ഹരജി പോലും ഇനി പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.
‘ഒരു ഹരജി പോലും കേള്‍ക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കേസില്‍ പരമാവധി ക്ഷമിച്ചു. കേസില്‍ നടന്നതെന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല.’
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കോടതി ഉത്തരവ് അന്തിമമാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കേസുമായി ബന്ധപ്പെട്ടുള്ള നിയമം നിങ്ങള്‍ക്കറിയില്ലേയെന്നും കോടതി അഭിഭാഷകയോട് ചോദിച്ചു.
അതേസമയം സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളില്‍നിന്ന് ഒഴിയാന്‍ താമസക്കാര്‍ക്ക് അനുവദിച്ച സമയപരിധി അവസാനിച്ചു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടുമണി വരെയായിരുന്നു കുടുംബങ്ങള്‍ക്ക് മാറാന്‍ സമയം അനുവദിച്ചിരുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വ്യാഴാഴ്ച രാത്രി പത്തുമണി വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫ്ളാറ്റുകളില്‍നിന്ന് 243 കുടുംബങ്ങള്‍ ഒഴിഞ്ഞതായാണ് വിവരം. 83 കുടുംബങ്ങളാണ് ഇനിയും ഒഴിയാനുള്ളത്.
നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കല്‍ നടത്തില്ലെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ ഫ്ളാറ്റുകളുടെയും പരിസരത്ത് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
WATCH THIS VIDEO: