പാട്‌ന: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 22 സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് ജെ.ഡി.യു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കണ്ട ശേഷമാണ് ജെ.ഡി.യു നേതാക്കളുടെ പ്രതികരണം.
മുതിര്‍ന്ന നേതാക്കളായ കെ.സി ത്യാഗി, ശ്യാം രജക് തുടങ്ങിയവരാണ് ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിന്റെ സീറ്റ് വിഭജനം കല്ലുകടിയാകുമെന്ന സൂചന നല്‍കിയത്.
” ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു മത്സരിക്കുന്നത് നിതീഷ് കുമാറിനെ മുന്‍നിര്‍ത്തിയാണ്. ജെ.ഡി.യു ആണ് ബീഹാറില്‍ വല്ല്യേട്ടന്‍. ബി.ജെ.പി നിതീഷിന്റെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചാല്‍ സംസ്ഥാനത്ത് മികച്ച വിജയം നേടാം.”-ശ്യാം രജക് പറഞ്ഞു.
നേരത്തെ 9 സീറ്റില്‍ കൂടുതല്‍ ജെ.ഡി.യുവിന് ബീഹാറില്‍ നല്‍കാനാവില്ലെന്ന് ബി.ജെ.പി നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. ആകെ 40 ലോക്‌സഭാ സീറ്റാണ് ബീഹാറിലുള്ളത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാനത്ത് മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമനുസരിച്ചല്ല, 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അടിസ്ഥാനമാക്കിയാണ് സീറ്റ് വിഭജനം നടത്തേണ്ടതെന്നാണ് ജെ.ഡി.യുവിന്റെ പക്ഷം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയ്ക്കും കോണ്‍ഗ്രസിനൊപ്പം മഹാസഖ്യമായായിരുന്നു ജെ.ഡി.യു മത്സരിച്ചിരുന്നത്. പിന്നീട് സഖ്യത്തില്‍ നിന്നും പിരിഞ്ഞ് ബി.ജെ.പിയ്‌ക്കൊപ്പം ചേരുകയായിരുന്നു.
ജെ.ഡി.യു 70, ബി.ജെ.പി 53 എന്നിങ്ങനെയാണ് എന്‍.ഡി.എയുടെ ബീഹാര്‍ നിയമസഭയിലെ കക്ഷിനില.
WATCH THIS VIDEO: