വയനാട് ബി.ജെ.പിക്ക് വിട്ടുകൊടുക്കേണ്ടന്ന് ബി.ഡി.ജെ.എസ്; രാഹുല്‍ മത്സരിച്ചാല്‍ തുഷാര്‍ സ്ഥാനാര്‍ത്ഥിയാവും
D' Election 2019
വയനാട് ബി.ജെ.പിക്ക് വിട്ടുകൊടുക്കേണ്ടന്ന് ബി.ഡി.ജെ.എസ്; രാഹുല്‍ മത്സരിച്ചാല്‍ തുഷാര്‍ സ്ഥാനാര്‍ത്ഥിയാവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th March 2019, 8:07 am

തിരുവനന്തപുരം: വയനാട് സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന് ബി.ഡി.ജെ.എസ് തീരുമാനം. രാഹുല്‍ ഗാന്ധി വയനാട് മത്സസരിക്കുകയാണെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കണമെന്നുമാണ് ബി.ഡി.ജെ.എസിന്റെ തീരുമാനം.

നിലവില്‍ തൃശ്ശൂരില്‍ തുഷാറിനെ മത്സരിപ്പിക്കാനാണ് ബി.ഡി.ജെ.എസിന്റെ തീരുമാനം. വയനാട്ടിന്റെ കാര്യം തീരുമാനമാകുന്നത് വരെ തൃശ്ശൂരിലും വയനാട്ടിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ട എന്നാണ് ബി.ഡി.ജെ.എസിന്റെ തീരുമാനം.

എന്നാല്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുകയാണെങ്കില്‍ വയനാട്ടില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. അതിനിടെ എന്‍.ഡി.എ നേതൃത്വ യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കും.

Also Read  തെലങ്കാനയില്‍ ഒറ്റ സീറ്റിലും മത്സരിക്കാതെ ടി.ഡി.പി; മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസിന് പിന്തുണ

അതേസമയം കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടിലെയും വടകരയിലെയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ കേരളത്തില്‍ മത്സരിക്കുന്നത് സംബന്ധിച്ച് രാഹുല്‍ഗാന്ധി തീരുമാനമെടുക്കുന്നതിന് മുന്‍പ് സംഭവം വിവാദമാക്കിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ രംഗത്തെത്തിയിരുന്നു. തന്റെ അറിവില്‍ രാഹുല്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചിട്ടില്ലെന്ന് പി.സി ചാക്കോ പ്രതികരിച്ചിരുന്നു.
DoolNews video