|

പുല്‍വാമ മറക്കില്ല; പാക്കിസ്ഥാനെതിരെ തുടര്‍ നടപടികള്‍ ഉണ്ടാകും: അജിത് ദോവല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുല്‍വാമ ആക്രമണം ഇന്ത്യ മറക്കില്ലെന്നും പാക്കിസ്ഥാനെതിരെ ശക്തമായ നടപടിയുമായി ഇന്ത്യ മുന്നോട്ടുപോകുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍.

80 ാമത് സി.ആര്‍.പി.എഫ് വാര്‍ഷിക വേദിയിലായിരുന്നു അജിത് ദോവലിന്റെ പ്രസ്താവന. “” ഈ രാജ്യം ഒന്നും മറക്കില്ല. പ്രത്യേകിച്ചും പുല്‍വാമ ആക്രമണം. എന്താണ് ചെയ്യേണ്ടതെന്നും അതിന്റെ സമയമേതെന്നും ഭരണനേതൃത്വം തീരുമാനിക്കും. അത് തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമുള്ള വലിയ തിരിച്ചടിയായിരിക്കും- അജിത് ദോവല്‍ പറഞ്ഞു.


‘അസലാമു അലൈക്കും’ അഭിസംബോധനയോടെ പാര്‍ലമെന്റില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ പ്രസംഗം: ഭീകരന്റെ പേര് താന്‍ പറയില്ലെന്നും ജസിണ്ട ആര്‍ഡന്‍


പ്രത്യാക്രമണവുമായി ബന്ധപ്പെട്ട് എന്നൊക്കെ ഞങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്നിട്ടുണ്ടോ അന്നെല്ലാം ഏത് ഫോഴ്‌സിനെ അയക്കണമെന്ന ആലോചന ഉയര്‍ന്നിരുന്നു. അപ്പോഴെല്ലാം ആദ്യം വന്ന പേര് സി.ആര്‍.പി.എഫിന്റേതാണ്.

നൂറ് ശതമാനം ആത്മവിശ്വാസത്തോടെ കര്‍ത്തവ്യം ഏല്‍പ്പിക്കാവുന്ന വിഭാഗമാണ് സി.ആര്‍.പി.എഫ്. അത്തരമൊരു വിശ്വാസം വളര്‍ത്തിയത് നിങ്ങള്‍ ഓരോരുത്തരുമാണ്-ഗുരുഗ്രാമില്‍ നടന്ന സി.ആര്‍.പി.എഫ് ഇവന്റില്‍ അജിത് ദോവല്‍ പറഞ്ഞു. പുല്‍വാമയില്‍ 40 ജവാന്‍മാരുടെ ജീവത്യാഗത്തിന് മുന്നില്‍ ശിരസ് നമിക്കുന്നെന്നും അജിത് ദോവല്‍ പറഞ്ഞു.

Latest Stories

Video Stories