| Thursday, 3rd January 2019, 7:34 pm

ശബരിമല ദര്‍ശനത്തിനിടെ ഭക്തരാരും തടഞ്ഞില്ല; മല ചവിട്ടിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ബിന്ദുവും കനകദുര്‍ഗയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്തിയത് ആരും നിര്‍ബന്ധിച്ചിട്ടല്ലെന്ന് ബിന്ദുവും കനകദുര്‍ഗയും. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം. പൊലീസ് തങ്ങളെ ഉപകരണമാക്കിയിട്ടില്ലെന്നും പൊലീസിനെ തങ്ങളാണ് ഉപകരണമാക്കിയതെന്നും ഇരുവരും പറഞ്ഞു.

“പൊലീസിനെ ഞങ്ങളാണ് ഉപകരണമാക്കിയത്. ദര്‍ശനത്തിനെത്തിയപ്പോള്‍ ഭക്തരാരും തടഞ്ഞില്ല. ആംബുലന്‍സിലല്ല, സന്നിധാനത്തേക്ക് നടന്നാണ് കയറിയത്.”

കോട്ടയം, പത്തനംതിട്ട എസ്.പിമാരോട് ദര്‍ശനം നടത്തണമെന്ന അപേക്ഷ നല്‍കിയിരുന്നു. പമ്പ മുതല്‍ പൊലീസ് സുരക്ഷ ഒരുക്കി.

ALSO READ: ശബരിമല ആചാരസംരക്ഷണ ഓർഡിനൻസ് സംബന്ധിച്ച് പ്രധാനമന്ത്രിയെ കാണുന്ന കാര്യത്തിൽ യു.ഡി.എഫിൽ ഭിന്നത

ശബരിമല ദര്‍ശനം നടത്തണമെന്നത് ഉറച്ച തീരുമാനമായിരുന്നെന്നും അതുകൊണ്ടാണ് ആദ്യശ്രമം പരാജയപ്പെട്ടിട്ടും തിരിച്ചുപോകാതിരുന്നതെന്നും ബിന്ദു പറയുന്നു.

“തിരിച്ചുപോകാനാണെങ്കില്‍ എനിക്ക് തിരിച്ചുപോകാമായിരുന്നു പക്ഷെ എനിക്ക് മല കയറണമായിരുന്നു. അത് നടത്തിയിട്ടേ പോകൂ എന്ന തീരുമാനം എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. അന്ന് മടങ്ങിപ്പോയി തിരിച്ചുപോയി വീട്ടിലെത്തിയാല്‍ പിന്നെ വീണ്ടും വരാന്‍ സാധ്യമല്ല.”

അന്ന് പൊലീസ് വാക്കാല്‍ നല്‍കിയ ഉറപ്പിന്‍മേലാണ് ഞങ്ങളുടെ സുഹൃത്തുക്കളുടെ വീട്ടില്‍ മാറി മാറി താമസിക്കുകയുണ്ടായത്.

ശബരിമല ദര്‍ശനം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടേയോ മന്ത്രിയുടേയോ നിര്‍ബന്ധത്തിന് വഴങ്ങിയല്ലെന്ന് കനകദുര്‍ഗയും പറഞ്ഞു. വീട്ടില്‍ തിരിച്ചുപോകണമായിരുന്നെങ്കില്‍ എനിക്ക് പോകാമായിരുന്നു. പക്ഷെ ശബരിമല കയറുക എന്നത് തന്റെ തീരുമാനമായിരുന്നുവെന്നും കനകദുര്‍ഗ കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more