മുംബൈ: വോട്ടു ചെയ്യാത്തതിനെ തുടര്‍ന്ന് ഉയരുന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. തനിക്ക് കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉണ്ടെന്നും ഇക്കാര്യം താനൊരിടത്തും മറച്ചുവെച്ചിട്ടില്ല. ഇക്കാര്യം വ്യക്തിപരമാണെന്നും മറ്റുള്ളവരെ ബാധിക്കുന്നതല്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
‘കഴിഞ്ഞ ഏഴു വര്‍ഷമായി ഞാന്‍ കാനഡ സന്ദര്‍ശിച്ചിട്ടില്ല. ഞാന്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്. ഞാന്‍ നികുതിയടയ്ക്കുന്നതും ഇവിടെയാണ്. ഇക്കാലയളവിലൊന്നും ഇന്ത്യയോടുള്ള എന്റെ സ്‌നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ടി വന്നിട്ടില്ല. എന്റെ പൗരത്വ വിഷയം നിരന്തരം വിവാദ വിഷയമാക്കുന്നതില്‍ നിരാശയുണ്ട്. ഈ വിഷയം വ്യക്തിപരവും നിയമപരവും രാഷ്ട്രീയ രഹിതവുമാണ്. മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നുമില്ല.’ അക്ഷയ് കുമാര്‍ പറഞ്ഞു.
മോദിയുമായി അഭിമുഖം നടത്തുകയും ദേശീയതയെ കുറിച്ച് നിരന്തരം സംസാരിക്കുകയും ചെയ്യുന്ന അക്ഷയ് കുമാര്‍ വോട്ട് ചെയ്തിരുന്നില്ല.
എന്ത്‌കൊണ്ട് വോട്ട് ചെയ്തില്ലെന്ന മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. അതേ സമയം ബോളിവുഡ് നടിയും അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്ന വോട്ടു ചെയ്തിരുന്നു.