ഗുവാഹത്തി: വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 371ല്‍ മാറ്റങ്ങള്‍ വരുത്തില്ലെന്ന് അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററിന്റെ അവസാന പട്ടിക പ്രസിദ്ധപ്പെടുത്തിയതിനുശേഷം ആദ്യമായി അസം സന്ദര്‍ശിക്കവേയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
‘ആര്‍ട്ടിക്കിള്‍ 371 വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പ്രത്യേക പദവിയാണ്. അതിനെ ബി.ജെ.പി മാനിക്കുന്നു. ഒരു തരത്തിലുമുള്ള മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല.’ അമിത് ഷാ പറഞ്ഞു.
ഗോത്ര വിഭാഗങ്ങള്‍ കൂടുതലുള്ള പ്രദേശമായതിനാലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കിയത്. ആര്‍ട്ടിക്കിള്‍ 371ബി യാണ് അസമിന് പ്രത്യേക പദവി നല്‍കുന്നത്.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സാഹചര്യത്തില്‍ ആര്‍ട്ടിക്കിള്‍ 371 ചര്‍ച്ചയായിരുന്നു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370, 371 തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്തു സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഭരണഘടനയുടെ 371 അനുഛേദം 371 എ മുതല്‍ 371 എച്ച് വരെ 371 ജെ എന്നീ അനുഛേദങ്ങള്‍ പ്രകാരം 11 സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുന്നുണ്ട്. ഒരു സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക സവിശേഷതകള്‍ കണക്കിലെടുത്താണ് പ്രത്യേക പദവികള്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്.