തിരുവന്തപുരം: കേരളത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രവണതകളെ അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ഹിറ്റ്‌ലറെപ്പോലെ കേരളത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം. ശ്രേഷ്ഠനെന്നും മ്ലേച്ഛനെന്നും അവര്‍ണനെന്നും സവര്‍ണനെന്നും വേര്‍തിരിക്കാനാണ് ശ്രമം.”
എന്നാല്‍ കേരളത്തെ പുരോഗമനപാതയില്‍ നിലനിര്‍ത്തുക എന്നതിന് മാത്രമാണ് പരിഗണനയെന്നും വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന അനാചാരങ്ങളെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: വാഗണ്‍ ട്രാജഡിയുടെ ചുമര്‍ചിത്രം നീക്കം ചെയ്ത നടപടി ഹീനം: മുഖ്യമന്ത്രി
വിശ്വാസത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല. ഏത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിലായാലും അത് നീചമാണ്. ശബരിമലയിലെ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ സംഘപരിവാര്‍ സംഘനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
കേരളത്തെ പിന്നോട്ട് നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തിങ്കളാഴ്ച തുറന്നത് മുതല്‍ ഇന്നലെ നട അടയ്ക്കുന്നത് വരെ വലിയ പ്രതിഷേധമാണ് സന്നിധാനത്തടക്കം അരങ്ങേറിയത്. ഭക്തര്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും വലിയ ആക്രമണമാണ് ശബരിമലയില്‍ അരങ്ങേറിയിരുന്നത്.
WATCH THIS VIDEO: