ഹൈദരാബാദ്: നവരാത്രി ആഘോഷങ്ങളില്‍ അഹിന്ദുക്കളെ പങ്കെടുപ്പിക്കരുതെന്ന തിട്ടൂരവുമായി ബജ്‌റംഗ്ദള്‍. ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന അഹിന്ദുക്കളായ യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ വശീകരിച്ച് ലൗജിഹാദിലേക്കു നയിക്കുമെന്നതാണ് അവരുടെ വാദം.
തെലങ്കാനയിലാണ് ബജ്‌റംഗ്ദളിന്റെ നിര്‍ദ്ദേശം. മീഡിയാ കണ്‍വീനര്‍ എസ്. കൈലാഷാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
മുന്‍കാലങ്ങളില്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ അഹിന്ദുക്കള്‍ മോശമായി പെരുമാറിയെന്നും അവര്‍ ആരോപിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവരുടെ ആധാര്‍ വിവരങ്ങള്‍ പ്രവേശന കവാടത്തില്‍ വെച്ചുതന്നെ പരിശോധിക്കണമെന്നും അവര്‍ കീഴ്ഘടകങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി.
അഹിന്ദുക്കളെ ആ പരിസരത്തുപോലും അനുവദിക്കരുതെന്നും കീഴ്ഘടകങ്ങള്‍ക്കു നല്‍കിയ കത്തില്‍ പറയുന്നുണ്ട്. അഹിന്ദുക്കള്‍ പങ്കെടുത്താല്‍ അക്കാര്യം ഉടന്‍ അറിയിക്കണമെന്നും അത്തരക്കാരെ ഉടന്‍ കൈകാര്യം ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കത്തിലുണ്ട്.
കഴിഞ്ഞ രണ്ടുവര്‍ഷമായി അഹിന്ദുക്കള്‍ വരാറുണ്ടെന്നും അവര്‍ സ്ത്രീകളോടു മോശമായി പെരുമാറാറുണ്ടെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞവര്‍ഷവും നവരാത്രി ആഘോഷങ്ങളുടെ പേരില്‍ വിവാദമുണ്ടായിരുന്നു. ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ ഹിന്ദുത്വ സംഘടനയായ സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതി ഇറച്ചിക്കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചിരുന്നു.
2017-ല്‍ പൊലീസ് സംരക്ഷണം നല്‍കുമെന്ന ഉറപ്പില്‍ തുറന്ന 300 കടകള്‍ ശിവസേന അടപ്പിച്ചിരുന്നു.