തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോടതി വിധിക്കൊപ്പം നിന്നതിന്റേ പേരില്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടപ്പെടുമെന്ന ഭയം ഇടതുമുന്നണിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫിന്റെ കേരള സംരക്ഷണ യാത്രയുടെ ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടി നിന്നതിന്റെ പേരില്‍ ഒരു വോട്ട് ഇടതുമുന്നണിയ്ക്ക് കുറഞ്ഞുപോകുന്നുണ്ടെങ്കില്‍ അത് കുറഞ്ഞുപോകട്ടെ എന്നാണ് ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാട്. എത്ര സീറ്റ് കിട്ടും, എത്ര വോട്ട് കിട്ടും എന്ന് നോക്കിയിട്ടല്ല. സ്ത്രീപക്ഷത്ത് നില്‍ക്കേണ്ട വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത്. ലിംഗനീതി നടപ്പാക്കുക എന്നത് ഇന്നത്തെ കാലഘട്ടത്തില്‍ ഒരു നവോത്ഥാന മുദ്രാവാക്യമാണ്. ”
ALSO READ: ശബരിമലയില്‍ അയോധ്യ മോഡല്‍ പ്രക്ഷോഭം വേണമെന്ന് യോഗി ആദിത്യനാഥ്
സംസ്ഥാനത്ത് യാഥാസ്ഥിതിക വിഭാഗവും പുരോഗമനശക്തികളും തമ്മില്‍ ഏറ്റുമുട്ടുകയാണെന്നും അതില്‍ തങ്ങള്‍ പുരോഗമനശക്തികള്‍ക്കൊപ്പമാണെന്നും കോടിയേരി പറഞ്ഞു.
സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്തുന്നതിന് വേണ്ടി നിലനില്‍ക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം. ശബരിമലയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി കാലാനുസൃതമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഈ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്. അത്തരമൊരു നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ജനങ്ങളൊക്കെ ഇടതുപക്ഷത്തെ എതിര്‍ക്കുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഒരു നിലപാട് സ്വീകരിച്ച് ആ നിലപാടിന്റെ പേരില്‍ വോട്ടുകുറഞ്ഞുപോകുമോ സീറ്റുകുറഞ്ഞു പോകുമോ എന്ന് ഇടതുപക്ഷം ഒരിക്കലും വേവലാതിപ്പെടാറില്ല- കോടിയേരി പറഞ്ഞു.
ALSO READ: കമലേഷും, കൃഷ്ണാജിയും, അര്‍ണബ് ഭൂതം ബാധിച്ച ഏഷ്യാനെറ്റും
സര്‍വേ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇടതുപക്ഷം പോകേണ്ടതില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുകയാണ് വേണ്ടത്.
ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഇടത് സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കോടിയേരി പറഞ്ഞു
“ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ പോയിക്കൊണ്ടിരുന്ന ക്ഷേത്രമായിരുന്നില്ലേ. 1991 -ല്‍ ഹൈക്കോടതിയാണ് പറഞ്ഞത് നിശ്ചിത പ്രായപരിധിയില്‍പ്പെട്ട സത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കേണ്ടതില്ല എന്ന്. അന്ന് കേരളം ഭരിച്ചത് ഇ.കെ നായനാരുടെ ഇടതുപക്ഷ സര്‍ക്കാരാണ്. ആ കോടതിവിധിയില്‍ യോജിപ്പുണ്ടായിരുന്നില്ലെങ്കിലും ഇടത് സര്‍ക്കാര്‍ ആ കോടതി വിധി നടപ്പാക്കിയില്ലേ”
ഇപ്പോള്‍ സുപ്രീംകോടതി വിധി വരുമ്പോള്‍ പിണറായി സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഹൈക്കോടതി വിധി നടപ്പാക്കിയ ഇടതുപക്ഷ സര്‍ക്കാരിന് എങ്ങനെയാണ് സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാനാകുന്നത്.
സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കരുത് ചിലര്‍ പറയുന്നത്. അങ്ങനെ പറയാന്‍ ഒരു സര്‍ക്കാരിന് സാധിക്കുമോ
സുപ്രീംകോടതി റിവ്യൂ ഹരജി പരിഗണിച്ച് സ്ത്രീപ്രവേശന വിധി റദ്ദാക്കിയാല്‍ സര്‍ക്കാര്‍ ആ വിധി നടപ്പിലാക്കുമെന്നും കോടിയേരി പറഞ്ഞു. അപ്പോഴും ഇടതുപക്ഷം ലിംഗസമത്വത്തിനൊപ്പമായിരിക്കുമെന്നും കോടിയേരി പറഞ്ഞു.
WATCH THIS VIDEO: