Sabarimala women entry
ശബരിമല; ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ല: കാനം രാജേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 08, 11:45 am
Monday, 8th October 2018, 5:15 pm

തിരുവനന്തപുരം: ശബരിമല വിധിയുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധത്തെ ഭയപ്പെടുന്നില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണഘടനാപരമായ നടപടികളുമായി മുന്നോട്ടുപോകുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സുപ്രീംകോടതി വിധിയില്‍ റിവ്യൂ ഹരജി നല്‍കില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. വിധി നടപ്പില്‍വരുത്തുന്നതിന് വേണ്ടിയുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: ഇതാണ് ശബരിമലയില്‍ ഞങ്ങള്‍ സ്വീകരിച്ച നിലപാട്: സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ അക്കമിട്ട് നിരത്തി വിമര്‍ശകര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ വിശ്വാസികളുടെയും മതപണ്ഡിതരുടെയും അഭിപ്രായം തേടിയശേഷം ഒരു അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കോടതി വിധി എന്തായാലും അത് നടപ്പാക്കും എന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. അങ്ങനെയുള്ള നിലയ്ക്ക് സര്‍ക്കാറിന് എങ്ങനെയാണ് പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ കഴിയുക. അതുകൊണ്ടാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആരെങ്കിലും റവ്യൂ ഹര്‍ജിയുമായി മുന്നോട്ടുപോകുന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ തടയില്ല.

WATCH THIS VIDEO: