| Sunday, 23rd September 2012, 10:28 am

ന്യൂട്രിനോ പരീക്ഷണം; പാരിസ്ഥിതിക ആഘാതമുണ്ടാകില്ലെന്ന് ശാസ്ത്രഞ്ജര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള അതിര്‍ത്തിയിലെ ന്യൂട്രിനോ പരീക്ഷണം, സംസ്ഥാനത്ത് പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കില്ലെന്ന് ഇന്ത്യാ ബെയ്‌സഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി സെല്‍.

ന്യൂട്രിനോ പരീക്ഷണം നടത്തുന്നത് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍മാരാണെന്ന ആരോപണം തെറ്റാണന്നും സെല്‍ അംഗം പ്രഫ.മുഹമ്മദ് ഷെരീഫ് വ്യക്തമാക്കി.[]

പാറക്കുള്ളില്‍ ഭൂമിക്കടിയിലാണ് പരീക്ഷണശാല സ്ഥാപിക്കുന്നത്. യാതൊരുവിധ അണുവികീരണവും ഉണ്ടാകില്ലായെന്ന് മുന്‍പ് നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അതിനാല്‍ സമീപപ്രദേശങ്ങളിലെ പരിസ്ഥിതിയ്‌ക്കോ നിര്‍മാണള്‍ക്കോ പ്രശ്‌നങ്ങളുണ്ടാകില്ല. ന്യൂട്രിനോ പരീക്ഷണം ഇന്ത്യയുടെ ശാസ്ത്രരംഗത്തെ കുതിച്ച് ചാട്ടത്തിനും പ്രദേശത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഇടയാക്കുമെന്നും അദേഹം വിലയിരുത്തി.

ന്യൂട്രിനോ വേര്‍തിരിച്ചെടുക്കാന്‍ ഒരു കിലോമീറ്ററോളം കാഠിന്യമുള്ള പ്രകൃതിദത്തമായ പാറ ആവശ്യമായതിനാലാണ് കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ മേഖല തിരഞ്ഞെടുത്തത്.

പാറ തുരന്ന് തുരങ്കം നിര്‍മിക്കുമ്പോളുണ്ടാകുന്ന സ്‌ഫോടനം ഒഴിവാക്കാന്‍ ടണല്‍ ബോറിങ് മെഷീന്‍ എന്ന അത്യാധുനിക തുരങ്ക നിര്‍മാണ യന്ത്രമാണ് ഉപയോഗിക്കുന്നത്.

തുരങ്കത്തിന്റെ നീളം കൂടും തോറും ആഘാതം കുറയുമെന്നും അദേഹം പറഞ്ഞു. ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാരുടെ പൂര്‍ണ നീയന്ത്രണത്തിലാവും പരീക്ഷണം നടക്കുക. പദ്ധതി നടപ്പിലാക്കുന്നത് അമേരിക്കയാണ് എന്ന ആരോണപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more