തിരുവനന്തപുരം: ഫോണ്‍കെണിക്ക് നേതൃത്വം നല്‍കിയ മഗളം ചാനല്‍ സി.ഇ.ഒ രാജിവെക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ച്. വനിതാ മാധ്യമപ്രവര്‍ത്തകരുടെ ദേശീയ തലത്തിലുള്ള കൂട്ടായ്മയായ നെറ്റ് വര്‍ക്ക ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം ചാനല്‍ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
തിരുവനന്തപുരത്ത മംഗളം ഓഫീസിലേക്ക് നടന്ന മാര്‍ച്ചിനു പുറമേ കോഴിക്കോടും നെറ്റ് വര്‍ക്ക വുമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
മാധ്യമപ്രവര്‍ത്തകരായ സ്ത്രീകളുടെ അഭിമാനം കെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ചാനലുകള്‍ പിന്മാറണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അന്തസായി ജോലി ചെയ്യാന്‍ സാഹചര്യം ഒരുക്കണമെന്നും സ്ത്രീകളെ ഉപയോഗിച്ചുള്ള ഇത്തരം സ്റ്റിംഗ് ഓപ്പറേഷനുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
26നു മംഗളം ചാനല്‍ പുറത്ത് വിട്ട ആദ്യവാര്‍ത്ത മാധ്യമപ്രവര്‍ത്തകയെ കൊണ്ട് ചെയ്യിച്ചതാണെന്ന് ഇന്നലെ രാത്രിയായിരുന്നു സി.ഇ.ഒ അജിത് കുമാര്‍ ഏറ്റു പറഞ്ഞത്. കുറ്റസമ്മതത്തിനു പിന്നാലെ ചാനലിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ചാനലില്‍ നിന്നും നാല് മാധ്യമ പ്രവര്‍ത്തകര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജിവെക്കുകയും ചെയ്തു.