| Tuesday, 5th November 2019, 10:46 pm

പാലിക്കേണ്ട അടിസ്ഥാന ചട്ടങ്ങള്‍ പോലും പാലിക്കാതെ മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍; പൊടിയില്‍ മുങ്ങി പ്രദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാന ചട്ടങ്ങള്‍പോലും പാലിക്കാതെയാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതെന്നാരോപണം. ഫ്‌ളാറ്റുകളില്‍ ആദ്യം പൊളിക്കാന്‍ തുടങ്ങിയ നെട്ടൂരിലെ ജെയിന്‍ കോറല്‍ കോവിലെ പ്രദേശവാസികള്‍ ദുരിതത്തിലാണെന്നും പ്രദേശത്ത് മൂന്നുകിലോമീറ്ററോളം ചുറ്റളവില്‍ പൊടി പടര്‍ന്നതായും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി പൊടി ഉയരുന്നത് കൂടാതെ ഉച്ചത്തിലുള്ള ഡ്രില്ലിങ്ങും പ്രദേശവാസികള്‍ക്ക് അസഹനീയമാണെന്ന് ആരോപണമുണ്ട്. മുംബൈയില്‍ നിന്നുള്ള എഡിഫസ് കമ്പനിയാണ് ജെയിന്‍ കോറല്‍ പൊളിച്ചുകൊണ്ടിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായ ശേഷം മാത്രമേ ഫ്‌ളാറ്റ് പൊളിക്കല്‍ ആരംഭിക്കുകയുള്ളുവെന്ന് നേരത്തെ ആര്‍.ഡി.ഒയും എം.എല്‍.എയും നഗരസഭാധ്യക്ഷയും പങ്കെടുത്ത യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊളിക്കേണ്ട ഫ്‌ളാറ്റുകളില്‍ ഏറ്റവും വലുതാണ് നെട്ടൂരിലുള്ള ജെയിന്‍ കോറല്‍ കോവ്. ഹോളിഫെയ്ത്ത് എച്ച് ടു ഒ, ഗോള്‍ഡന്‍ കായലോരം എന്നിവയാണ് ഇനി പൊളിക്കാനുള്ള ഫ്‌ളാറ്റുകള്‍. ജെയിന്‍ കോറല്‍ കോവില്‍ ചുമരുകള്‍ നീക്കം ചെയ്യുന്ന ഘട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. 10 ശതമാനം പോലും പൊളിച്ചെത്തുന്നതിന് മുമ്പുതന്നെ പ്രദേശമാകെ പൊടിയില്‍ മുങ്ങിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജോലി ചെയ്യുന്നവര്‍ക്കും കാവല്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്കും വേണ്ടി ഒരു സുരക്ഷാക്രമീകരണങ്ങളും എടുത്തിട്ടില്ലെന്നും ആരോപണമുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more