അധികാരം നേടിയെന്ന് റിപ്പോര്‍ട്ട്; പക്ഷെ ഗൂഗിളില്‍ തിരഞ്ഞത് നഗ്ന ചിത്രങ്ങള്‍; കിം യോ ജോങിന്റെ നഗ്നചിത്രങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നടക്കം വ്യാപക തിരച്ചില്‍
World News
അധികാരം നേടിയെന്ന് റിപ്പോര്‍ട്ട്; പക്ഷെ ഗൂഗിളില്‍ തിരഞ്ഞത് നഗ്ന ചിത്രങ്ങള്‍; കിം യോ ജോങിന്റെ നഗ്നചിത്രങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നടക്കം വ്യാപക തിരച്ചില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th August 2020, 8:53 am

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്നും അധികാരച്ചുമതല സഹോദരി കിം യോ ജോങിനാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഉത്തരകൊറിയയുടെ ആദ്യ വനിതാ അധികാരിയായി കിം യോ ജോങ് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ കിം യോ ജോങ് വലിയ രീതിയില്‍ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു. ഗൂഗിള്‍ സെര്‍ച്ചില്‍ ട്രെംന്‍ഡിംഗിലേക്ക് കിം യോ ജോങ് എന്ന പേരു വന്നു. എന്നാല്‍ സെര്‍ച്ചില്‍ ഭൂരിഭാഗവും ഇവരുടെ നഗ്ന ചിത്രങ്ങളും ഹോട്ട് ചിത്രങ്ങളും തേടിയുള്ളതായിരുന്നു.

ഗൂഗിള്‍ ട്രെന്‍ഡ് കണക്കുകള്‍ പ്രകാരം കിം യോ ജോങ് ന്യൂഡ് എന്ന സെര്‍ച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ വന്‍ കുതിപ്പാണ് നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും വ്യാപകമായി കിം യോ ജോങിന്റെ ഹോട്ട് ചിത്രങ്ങള്‍ക്കായി സെര്‍ച്ച് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേ സമയം ഗൂഗിള്‍ ട്രെന്‍ഡില്‍ മുന്നിലുള്ളത് കിം ജോങ് ഉന്‍ തന്നെയാണ്. ആഗസ്റ്റ് 24 ലെ ഗൂഗിള്‍ ട്രെന്‍ഡിംഗില്‍ മൂന്നാം സ്ഥാനത്താണ് കിം ജോങ് ഉന്‍. കിം കോമയിലാണെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് സെര്‍ച്ച് കൂടിയത്.

കിം ജോങ് ഉന്‍ കോമയിലാണെന്ന അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുകയാണ്, രാജ്യത്തിന്റെ അധികാരം സഹോദരി കിം യോ ജോങ് ഏറ്റെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് കിം ഡേ ജംഗിന്റെ സഹായിയായിരുന്ന ചാങ് സോങ് മിന്നിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയന്‍ ദേശീയ മാധ്യമത്തില്‍ നിന്നും ഇതു സംബന്ധിച്ച് ഇതുവരെ ഒരു അറിയിപ്പും വന്നിട്ടില്ല.

അതേ സമയം കിമ്മിന്റെ ആരോഗ്യ നില മോശമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാത്രവുമല്ല സഹോദരി കിം യോ ജോങിന് അധികാരത്തില്‍ ചില സുപ്രധാന കയറ്റവും അടുത്തിടെ ലഭിക്കുകയും മുമ്പെത്താക്കാള്‍ കൂടുതല്‍ ഇവര്‍ മുഖ്യധാരയില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ