ന്യൂദല്‍ഹി: അനുഗ്രഹം തേടിയെത്തിയ ആണ്‍കുട്ടിയുടെ ചുണ്ടില്‍ ഉമ്മ വെച്ച ദലൈലാമയുടെ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം. ഉമ്മ വെച്ചതിന് ശേഷം കുട്ടിയോട് തന്റെ നാവ് നക്കാന്‍ ദലൈലാമ ആവശ്യപ്പെട്ടതാണ് വിവാദമായത്.
ട്വിറ്ററിലടക്കം വൈറലായ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ബാലപീഡനത്തിന് ദലൈലാമയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
ദലൈലാമക്കരികിലെത്തിയ കുട്ടി അനുഗ്രഹത്തിനായി തല കുനിച്ചപ്പോഴാണ് കുട്ടിയുടെ ചുണ്ടില്‍ ദലൈലാമ ചുംബിച്ചത്. ശേഷം തന്റെ നാവ് പുറത്തേക്കിട്ട് കുട്ടിയോട് നക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ടിബറ്റന്‍ ആത്മീയ നേതാവില്‍ നിന്നുണ്ടായ നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും എന്തിനാണയാള്‍ അങ്ങനെ ചെയ്തതെന്നുമാണ് വീഡിയോക്ക് താഴെ വന്ന ഒരു കമന്റ്. എന്താണ് കാണിക്കുന്നതെന്നും ദലൈലാമമാര്‍ പെരുമാറേണ്ടത് ഇങ്ങനെയാണോ എന്നും മറ്റൊരാള്‍ ചോദിച്ചു. ഇത് ബാല പീഡനമാണെന്നും ലാമയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമുയരുന്നുണ്ട്.
2019ല്‍ തന്റെ പിന്‍ഗാമി ഒരു സ്ത്രീയാവുകയാണെങ്കില്‍ അവര്‍ ആകര്‍ഷണമുള്ളവളായിരിക്കണമെന്ന പരാമര്‍ശത്തിന്റെ പേരിലും വിവാദങ്ങളില്‍പ്പെട്ടയാളാണ് ദലൈലാമ. ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പിന്നാലെ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം യു.എസില്‍ ജനിച്ച പത്ത് വയസുകാരനായ മംഗോളിയന്‍ ബാലനെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച ദലൈലാമയുടെ നടപടിയും വലിയ വാര്‍ത്തയായിരുന്നു.
സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന നേതാക്കളെ മാത്രമേ ലാമയായി അവരോധിക്കാന്‍ പാടുള്ളൂ എന്ന ചൈനയുടെ നിര്‍ദേശം തള്ളിയാണ് മംഗോളിയന്‍ ബാലനെ ബുദ്ധമത നേതൃത്വത്തിലേക്ക് ലാമ അവരോധിച്ചത്.
Content Highlight: netizens angry on Dalai lama, new twitter video