ഐ.സി.സി ഏകദിന ലോകകപ്പിൽ നെതർലാൻഡ്സ് ന്യൂസിലൻഡിനെ നേരിടുകയാണ്. ഹൈദരാബാദ് രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ നെതർലാൻഡ്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഐ.സി.സി ഏകദിന ലോകകപ്പിൽ നെതർലാൻഡ്സ് ന്യൂസിലൻഡിനെ നേരിടുകയാണ്. ഹൈദരാബാദ് രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ നെതർലാൻഡ്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തിനിടെയുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നെതർലാൻഡ്‌സ് താരങ്ങൾ പിച്ചിൽ കിവീസ് ബാറ്റർമാർക്കെതിരെ പദ്ധതികൾ മെനയുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധനേടുന്നത്.
നെതർലാൻഡ്സ് താരങ്ങളായ സ്കോട്ട് എഡ്‌വേർഡ്സ്, ബാസ് ഡി ലീസ് എന്നിവരോടൊപ്പം മറ്റ് താരങ്ങളും നിൽക്കുന്ന ചിത്രമാണിത്.
മത്സരത്തിന്റെ തുടക്കത്തിൽ മികച്ച ബൗളിങ് പ്രകടനമാണ് ഡച്ച് ടീം കാഴ്ചവെച്ചത്. തുടർച്ചയായ മൂന്ന് മെയ്ഡിയൻ ഓവറുകൾ എറിഞ്ഞുകൊണ്ട് പുതിയ നാഴികകല്ലും ടീം പിന്നിട്ടിരുന്നു. ഒരു ദശാബ്ദത്തിനിടെ ഏകദിനത്തിൽ ഒരു ഇന്നിങ്സിൽ തുടർച്ചായി മൂന്ന് ഓവറുകൾ എറിയുന്ന ടീം എന്ന നേട്ടമാണ് ഓറഞ്ച് പട സ്വന്തമാക്കിയത്.
നെതർലാൻഡ്സ് ബൗളിങ് നിരയിൽ ആര്യൻ ദത്ത്, പോൾ വാൻ മീക്കരൻ, റോൾഫ് വാണ്ടർ മെർവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
കിവീസ് ബാറ്റിങ് നിരയിൽ വില്ലി യങ് 70(80), രചിൻ രവീന്ദ്ര 51(51), ടോം ലാതം 53(46), ഡാറിൽ മിച്ചൽ 47(48) എന്നിവർ മികച്ച പ്രകടനം നടത്തി.
Content Highlight: Netherlands team photo viral against the match New zealand in worldcup.