| Monday, 9th October 2023, 6:18 pm

ഞങ്ങള്‍ വന്നത് വെറുതെ അങ്ങ് പോകാനല്ല; ഒരു ദശാബ്ദത്തിനിടെയുള്ള ഏകദിനത്തിലെ അപൂര്‍വനേട്ടം കൊയ്ത് ഓറഞ്ച് പട

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡ് നെതർലാൻഡ്സിനെ നേരിടുകയാണ്. രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ കിവീസിനെതിരെ നെതർലാൻഡ്സ് മികച്ച ബൗളിങ് പ്രകടനമാണ്‌ കാഴ്ചവെച്ചത്.

മത്സരത്തിൽ അപൂർവമായ ഒരു നേട്ടം കൈവരിക്കാനും ഡച്ച് ടീമിന് സാധിച്ചു. കിവീസിനെതിരെ മൂന്ന് മെയ്ഡിയൻ ഓവറുകളാണ് നെതർലാൻഡ്സ് എറിഞ്ഞത്. ഇതോടെ ഒരു ഇന്നിങ്സിൽ തുടർച്ചയായി മൂന്ന് മെയ്ഡിയൻ ഓവറുകൾ എറിഞ്ഞ ടീമെന്ന നേട്ടത്തിലെത്താനും നെതർലാൻഡ്സിന് സാധിച്ചു.

ഒരു ദശാബ്ദത്തിനിടെ ഒരു ഏകദിന മത്സരത്തിലെ തുടർച്ചയായ മൂന്ന് മെയ്ഡൻ ഓവറുകൾ എറിഞ്ഞെന്ന റെക്കോഡാണ് നെതർലാൻഡ്സ് സ്വന്തം പേരിലാക്കിയത്.

മെയ്ഡിയൻ ഓവറിൽ ആദ്യ ഓവർ എറിഞ്ഞത് ആര്യൻ ദത്താണ്‌. കിവീസ് ബാറ്റർ ഡെവോൺ കോൺവേയെ ഗ്രീസിൽ റൺസെടുക്കാൻ അനുവദിക്കാതെയായിരുന്നു താരത്തിന്റ മിന്നും ഓവർ.

രണ്ടാം ഓവർ എറിഞ്ഞത് റയാൻ ക്ളീൻ ആയിരുന്നു. തന്റെ അരങ്ങേറ്റ ലോകകപ്പിൽ തന്നെ മെയ്ഡിയൻ ഓവർ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ന്യൂസിലാൻഡ് ബാറ്റർ വില്ലി യങ്ങിനെതിരെയായിരുന്നു താരത്തിന്റ ബൗളിങ് പ്രകടനം.

മൂന്നാമത്തേ ഓവർ എറിയാനെത്തിയത് വീണ്ടും ആര്യൻ ദത്ത്‌ ആയിരുന്നു. കോൺവേയെ ഗ്രീസിൽ നിർത്തിക്കൊണ്ട് ആര്യൻ വീണ്ടും മെയ്ഡിയൻ ഓവർ സ്വന്തമാക്കി. ഈ മൂന്ന് ഓവറുകളാണ് ഡച്ച് പടയെ പുതിയ നാഴികകല്ലിൽ എത്തിച്ചത്.

ഇതിന് മുമ്പ് 2013-ൽ കിംബർലിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസിലാൻഡ് കളിച്ചപ്പോഴും ഇതുപോലെ മൂന്ന് മെയ്ഡിയൻ ഓവർ നേട്ടം ഉണ്ടായിട്ടുണ്ട്.

Content Highlight: Netherlands bowled three consecutive maiden overs to create a new record.

We use cookies to give you the best possible experience. Learn more