| Saturday, 28th March 2020, 12:46 pm

രണ്ടു വര്‍ഷം മുമ്പ് കൊവിഡ്-19 അക്ഷരാര്‍ത്ഥത്തില്‍ പ്രവചിച്ച കൊറിയന്‍ സീരീസ്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി 'മൈ സീക്രട്ട് ടെറ്യുസ്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 ആഗോളതലത്തില്‍ വലിയ ഭീഷണിയായിരിക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നെറ്റിഫ്‌ളിക്‌സ് സീരീസ് മൈ സീക്രട്ട് ടെര്യുസ്. 2018 ല്‍ പുറത്തിറങ്ങിയ ഈ കൊറിയന്‍ സീരീസ് ഇന്നത്തെ കൊവിഡ് പ്രതിസന്ധിയുടെ അതേ ദൃശ്യാവിഷ്‌കാരമായതാണ് പ്രേക്ഷകരില്‍ കൗതുകം ജനിപ്പിക്കുന്നത്.

ഒരു മരുന്നു കണ്ടു പിടുത്തതിനുള്ള ശ്രമത്തിനിടയിലാണ് സീരിസിലെ ഡോക്ടര്‍ മെര്‍സിനു തുല്യമായ വൈറസിനെ കണ്ടെത്തുന്നത്. സാര്‍സ് രോഗത്തിനും മെര്‍സ് രോഗത്തിനും സമാനമായ ഈ വൈറസിന് 14 ദിവസത്തെ ഇന്‍ക്യുബേഷന്‍ പിരീഡാണുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്വാസകോശത്തിനാണ് ബാധിക്കുക. മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത ഈ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ കൈ കഴുകല്‍ ആണ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. സീരീസില്‍ പറയുന്ന ഈ വൈറസിന്റെ അതേ സ്വഭാവമാണ് കൊവിഡ്-19 രോഗത്തിനുമുള്ളത്. ഒപ്പം സീരീസില്‍ കൊറോണ വൈറസ് എന്നു തന്നെയാണ് ഡോക്ടര്‍ വൈറസിനെ വിശേഷിപ്പിക്കുന്നതും.

ഡോക്ടറും സീരീസിലെ മറ്റൊരു കഥാപാത്രവും തമ്മില്‍ സാര്‍സിനും മെര്‍സിനും സമാനമായ കൊറോണ വൈറസ് രോഗമാണിതെന്നും ഇതിനു മരുന്ന കണ്ടുപിടിച്ചിട്ടില്ലെന്നും പറയുന്ന സീനാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇതിനോടകം നിരവധി പേരാണ് ഈ സീന്‍ പരമാര്‍ശിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. നിരവധി പേര്‍ സീരീസിന്റെ പശ്ചാത്തലത്തില്‍ കൊവിഡ്-19 കോണ്‍സ്പിരന്‍സി തിയറി ആണെന്ന് ആരോപിക്കുന്നുണ്ട്. ഈ സീരീസ് ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യവുമല്ല.

 

Latest Stories

We use cookies to give you the best possible experience. Learn more