കൊച്ചി: നെറ്റ്ഫ്ളിക്സില്‍ ഡയറക്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയാണ് മണിയറയിലെ അശോകന്‍. തിരുവോണ ദിനത്തിലായിരുന്നു ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്തത്.
വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഷംസു സെയ്ബയാണ്.
റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോള്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ട്രെന്റിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. ഇന്ത്യയ്ക്ക് പുറമെ യു.എ.യിലും ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മണിയറയിലെ അശോകന്‍ ഉണ്ട്.
ഇതിന് പിന്നാലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത് എത്തി. പ്രേക്ഷകരുടെ സ്‌നേഹത്തിന് നന്ദി പറയുന്നെന്നും ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.
ജേക്കബ് ഗ്രിഗറി നായകനാവുന്ന ചിത്രത്തില്‍ ചിത്രത്തിന്റെ അസോസിയേറ്റ് തന്നെയായ അനുപമ പരമേശ്വരന്‍, ശ്രിന്ദ ശിവദാസ്, ഒനിമ കശ്യപ്, നസ്രിയ എന്നിവരാണ് നായികമാരാവുന്നത്.
സണ്ണിവെയ്ന്‍, ദുല്‍ഖര്‍ സല്‍മാന്‍, അനു സിതാര തുടങ്ങിയവരും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കിഷ്ണ ശങ്കര്‍, വിജയരാഘവന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമയുടെ പ്രധാന മേഖലകളെല്ലാം കൈകാര്യം ചെയ്യുന്നത് പുതുമുഖങ്ങളാണ് എന്നതാണ് പ്രത്യേകത. മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണന്‍ ആണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സജാദ് കാക്കുവും സംഗീത സംവിധായകന്‍ ശ്രീഹരി കെ.നായര്‍ തുടങ്ങിയവരും പുതുമുഖങ്ങളാണ്.
സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ അപ്പു.എന്‍.ഭട്ടതിരി ആണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ആതിര ദില്‍ജിത്ത് പി.ആര്‍.ഒ ആയും ഷുഹൈബ് എസ്.ബി.കെ സ്റ്റില്‍ ഫോട്ടോഗ്രാഫറായും സിനിമയുടെ പിന്നണിയിലുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക