| Thursday, 17th March 2022, 12:32 pm

അക്കൗണ്ട് പങ്കിടാന്‍ ഫീസ് ഏര്‍പ്പെടുത്താന്‍ നെറ്റ്ഫ്‌ളിക്‌സ്; ആദ്യം ഈ മൂന്ന് രാജ്യങ്ങളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് പങ്കിടുന്നതിന് ഫീസ് ഏര്‍പ്പെടുത്താനൊരുങ്ങി കമ്പനി. വരിക്കാരുടെ എണ്ണം വര്‍ധിക്കാത്തതാണ് കമ്പനിയെ പുതിയ പരീക്ഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഒരേ വീട്ടില്‍ അല്ലാത്തവരുമായി അക്കൗണ്ട് പങ്കിടുന്നതിനാണ് ഫീസ് ഈടാക്കുന്നത്.

വരും ആഴ്ചകളില്‍, ചിലി, കോസ്റ്റാറിക്ക, പെറു എന്നിവിടങ്ങളിലെ വരിക്കാരില്‍ നിന്നും നെറ്റ്ഫ്‌ളിക്‌സ് പ്രതിമാസ ഫീസ് ഈടാക്കുമെന്നാണ് വിവരം. ‘സബ് അക്കൗണ്ടുകളിലേക്ക്’ രണ്ട് ആളുകളെ ചേര്‍ക്കാനുള്ള ഓപ്ഷന്‍ ഉള്‍പ്പെടുത്തിക്കൊണ്ടാവും ഫീസ് ഈടാക്കുക.

നിലവില്‍ അക്കൗണ്ടുകള്‍ പങ്കിടുന്ന ആളുകളെ പുതിയ സബ് അക്കൗണ്ടുകളിലേക്ക് പ്രൊഫൈല്‍ കൈമാറാനും ഹിസ്റ്ററി വിവരങ്ങള്‍ കാണാനും അനുവദിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് പറഞ്ഞു.

മറ്റെവിടെയെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് മൂന്ന് രാജ്യങ്ങളിലെ പുതിയ മോഡലിന്റെ പ്രയോജനത്തെക്കുറിച്ച് കമ്പനി പഠിക്കും.

ടാര്‍ഗറ്റ് എത്താന്‍ സാധിക്കത്തതിനാലാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലക്ഷ്യത്തേക്കാള്‍ തൊട്ടുതാഴെയുള്ള 221.8 ദശലക്ഷം വരിക്കാരുമായാണ്  നെറ്റ്ഫ്‌ളിക്‌സിന്റെ കഴിഞ്ഞ വര്‍ഷം അവസാനിച്ചത്. 2022ന്റെ ആദ്യ പാദത്തിലും കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ല.

Content Highlights: Netflix Tests Charging A Fee To Share Accounts

We use cookies to give you the best possible experience. Learn more