വാഷിങ്ടണ്‍: ഉക്രൈനിലെ റഷ്യന്‍ അധിനിവേശവും ആക്രമണവും തുടരുന്നതിനിടെ റഷ്യക്കെതിരെ നടപടിയുമായി അമേരിക്കന്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്‌ളിക്‌സും.
റഷ്യയില്‍ നിന്നുള്ള കണ്ടന്റുകള്‍ക്ക് പ്ലാറ്റ്‌ഫോം വിലക്കേര്‍പ്പെടുത്തി. ഇനി റഷ്യന്‍ കണ്ടന്റുകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് തീരുമാനം.
റഷ്യയില്‍ നിന്നുള്ള കണ്ടന്റുകളുമായുള്ള ഭാവി പ്രൊജക്ടുകളും കമ്പനി നിര്‍ത്തിവെച്ചു.
നാല് റഷ്യന്‍ ഒറിജിനല്‍സ് ആണ് നിലവില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ഭാഗമായുള്ളത്.
ഒരു വര്‍ഷം മുമ്പ് മാത്രമാണ് റഷ്യയില്‍ നെറ്റ്ഫ്‌ളിക്‌സ് സര്‍വീസ് ലോഞ്ച് ചെയ്തത്. ഏകദേശം 10 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് റഷ്യയില്‍ നെറ്റ്ഫ്‌ളിക്‌സിനുള്ളത്.
അമേരിക്കയിലെ കാലിഫോര്‍ണിയയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ആസ്ഥാനം.
നേരത്തെ ഡിസ്‌നിയും വാര്‍ണര്‍ ബ്രോസും അവരുടെ പ്രോജക്ടുകളുടെ റഷ്യയിലെ തിയേറ്റര്‍ റിലീസ് നിര്‍ത്തിവെച്ചിരുന്നു.
ടെക് ഭീമന്മാരായ ഫേസ്ബുക്ക്- മെറ്റ, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, യുട്യൂബ്, ആപ്പിള്‍ തുടങ്ങിയവയും റഷ്യന്‍ മാധ്യമങ്ങള്‍ക്കും മറ്റുമെതിരെ പരസ്യനിരോധനമടക്കമുള്ള നടപടികളുമായി രംഗത്തെത്തിയിരുന്നു.
Content Highlight: Netflix pauses all its future projects from Russia