|

പ്രമുഖ യൂട്യൂബേഴ്‌സിനെ കയ്യോടെ പൊക്കി നെറ്റ്ഫ്‌ളിക്‌സ്, ഒപ്പം കരിക്ക് ടീമും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിലെ ജനപ്രിയ യൂട്യൂബ് ചാനലായ കരിക്കും പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സും ഒന്നിച്ച ‘റിപ്പര്‍’ ഹിറ്റായിരുന്നു. നെറ്റ്ഫ്‌ളിക്‌സുമായി സഹകരിച്ചു കൊണ്ട് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്.

നാടിനെ ഞെട്ടിച്ച് റിപ്പര്‍ കൊലപാതക പരമ്പര നടക്കുന്നതും അതുമായി ബന്ധപ്പെട്ട് അഞ്ച് യുവാക്കള്‍ക്കിടയില്‍ നടക്കുന്ന സംഭവവികാസങ്ങളുമായിരുന്നു റിപ്പറില്‍ കാണിച്ചത്.

ഇതിനു ശേഷം പ്രമുഖ യൂട്യൂബര്‍മാരെയും കരിക്ക് ടീമിനേയും ഉള്‍പ്പെടുത്തി പുതിയ വീഡിയോയുമായി വരുകയാണ് നെറ്റ്ഫ്‌ളിക്‌സ്.

പ്രമുഖ യൂട്യൂബര്‍മാരായ അരുണ്‍ പ്രദീപ്, ശ്യാം, ചക്കപ്പഴം ഫെയിം റാഫി, ജാന്‍ എ മന്‍ ഫെയിം ശരത് സഭ, യൂട്യൂബ് സീരിസുകളിലൂടെ പ്രശസ്തനായ വിഷ്ണു അഗസ്ത്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ‘നൈറ്റ് ഷിഫ്റ്റ്’ എന്ന പേരിട്ടിരിക്കുന്ന വീഡിയോ ഒരുങ്ങുന്നത്. വീഡിയോ ഉടന്‍ നെറ്റ്ഫ്‌ളിക്‌സില്‍ എത്തും.

ആദിത്യചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന കണ്ടന്റിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ കരിക്ക് ഫൗണ്ടറായ നിഖില്‍ പ്രസാദാണ്.

വി.എഫ്. എക്‌സും ഡിസൈനും ചെയ്യുന്നത് ബിനോയ് ജോണും.
സിനിമാറ്റോഗ്രഫി സിദ്ധാര്‍ത്ഥ് കെ.ടി നിര്‍വഹിക്കുന്നു. എഡിറ്റര്‍-പിന്റോ വര്‍ക്കി, സൗണ്ട് ഡിസൈന്‍-ശ്രീജിത്ത് ശ്രീനിവാസന്‍.


Content Highlight: netflix new video with you tubers and karikk team

Latest Stories

Video Stories