| Wednesday, 24th July 2019, 4:41 pm

നെറ്റ്ഫ്‌ളിക്‌സ് ഇനി ഇന്ത്യയില്‍ പ്രതിമാസം 199 രൂപയ്ക്ക് ലഭിക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെറ്റ്ഫ്‌ളിക്‌സ് ഇനി മുതല്‍ പ്രതിമാസം 199 രൂപയ്ക്ക് ലഭിയ്ക്കും. ഇന്ത്യയില്‍ മാത്രമായി മൊബൈല്‍ ഫോണുകളിലും ടാബ്‌ലറ്റുകളിലുമാണ് ആനുകൂല്യം ലഭിക്കുക. 480p ക്ലാരിറ്റിയില്‍ ഒരു മൊബൈലില്‍ മാത്രമാണ് സേവനം.

നിലവില്‍ ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്ന ഈ പ്ലാന്‍ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കില്ലെന്ന് നെറ്റ്ഫ്‌ളിക്‌സ് അധികൃതര്‍ പറഞ്ഞു. ഇനി വീക്ക്‌ലി സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിയ്ക്കാനും കമ്പനിയ്ക്ക് പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതുവരെ ഇന്ത്യയില്‍ മൂന്നു പ്ലാനുകളാണ് കമ്പനിയ്ക്ക് ഉണ്ടായിരുന്നത്. പ്രതിമാസം 499, 649, 799 എന്നീ നിരക്കുകളിലാണ് ലഭിക്കുന്നത്. ഇതില്‍ ചെറിയ പ്ലാനില്‍ ഒരു യൂസര്‍ക്കും 649ന് രണ്ട് പേര്‍ക്കും 799 ന് നാല് പേര്‍ക്കും ഉപയോഗിക്കാം.

ഇന്ത്യയിലെ മറ്റു വീഡിയോ സ്ട്രീമിങ് സര്‍വീസുകളായ ഹോട്ട്‌സ്റ്റാര്‍, ആമസോണ്‍ പ്രൈം, എ.എല്‍.ടി ബാലാജി, സീ5, എന്നിവയെ നേരിടാനാണ് നിരക്ക് കുറയ്ക്കാനുള്ള നെറ്റ്ഫ്‌ളിക്‌സ് അധികൃതരുടെ തീരുമാനം. രാജ്യത്ത് നെറ്റ്ഫ്‌ളിക്ക്‌സിന് 2 മില്ല്യണ്‍ ഉപയോക്താക്കളുണ്ടെന്നാണ് കണക്കുകള്‍.

ലോകത്തെ മറ്റെല്ലാ രാജ്യങ്ങളേക്കാള്‍ ഇന്ത്യക്കാര്‍ മൊബൈലില്‍ സിനിമ കാണുകയും ഡൗണ്‍ലോഡ് ചെയ്യുന്നുണ്ടെന്നും നെറ്റ്ഫ്‌ളിക്‌സ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more