നെറ്റ്ഫ്‌ളിക്‌സില്‍ മിന്നല്‍ മുരളി സ്ട്രീം ചെയ്തതോടെ ചിത്രത്തിനും സംവിധായകന്‍ ബേസില്‍ ജോസഫിനും അഭിനന്ദന പ്രവാഹം. നിരവധി പേരാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അഭിനന്ദന പ്രവാഹവുമായി എത്തിയിരിക്കുന്നത്.
ഉച്ചയ്ക്ക് 1.30 നാണ് ചിത്രം ഇന്ത്യയില്‍ സ്ട്രീം ചെയ്ത് തുടങ്ങിയത്. 2 മണിക്കൂറും 38 മിനിറ്റുമുള്ള പടം കണ്ട് കഴിഞ്ഞതോടെയാണ് സിനിമ ഗ്രൂപ്പുകളിലും സ്വന്തം പ്രൊഫൈലുകളിലും ചിത്രത്തിനെ പുകഴ്ത്തി ആളുകള്‍ എത്തിയത്.
ഏറെ പ്രതീക്ഷകളോടെയെത്തിയ ചിത്രം പ്രതീക്ഷകള്‍ക്കും അപ്പുറത്താണെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ പറയുന്നത്. ബേസില്‍ ജോസഫ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ നിന്ന് ഒരു പുതിയ സൂപ്പര്‍ സ്റ്റാര്‍ ഫ്രാഞ്ചൈസ് ഉണ്ടായെന്നാണ് ചിലര്‍ കമന്റുകളായി പറഞ്ഞിരിക്കുന്നത്.
മിന്നല്‍ മുരളി :-
The hype is real.. തീയേറ്ററില്‍ കാണാന്‍ പറ്റാത്തതില്‍ കണ്ണ് നിറഞ്ഞു പോകുന്ന അവസ്ഥ . ഗംഭീരപടമെന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും .. അന്യായ എന്റെര്‍റ്റൈനെര്‍ .. proud moment for Mollywood.. Frames ഒക്കെ ഏജ്ജാദി .. ബേസില്‍ നല്ല പോലെ work ചെയ്തിട്ടുണ്ട് .. Tovino Thomas Rise of a Superhero ??
നെട്ഫ്‌ലിക്‌സ് ചുമ്മാതല്ല ഇമ്മാതിരി പ്രൊമോഷന്‍ കൊടുത്തത്.. അതിനുള്ള മൊതലുണ്ട് .. തിയറ്ററില്‍ കാണാന്‍ പറ്റാത്ത വിഷമം പാന്‍ ഇന്ത്യന്‍ റീച് കിട്ടി മാറും എന്ന് പ്രതീക്ഷിക്കുന്നു ..
ഗുരു സോമസുന്ദരം – ടോവിനോ പറഞ്ഞ പോലെ ഇത് അയാളുടെപടമാണ് ..
എടുത്ത് പറയേണ്ടത് മ്യൂസിക് ഡിപ്പാര്‍ട്‌മെന്റ് തന്നെയാണ് .. സുഷിന്‍ ശ്യാം തകര്‍ത്തു സ്‌കോര്‍ ചെയ്തിട്ടുണ്ട്
ഷാന്‍ റഹ്മാന്‍ സോങ്സും കിടു .. പ്രത്യേകിച്ച് ഉയിരേ സോങ് സീക്വന്‍സ് ഒക്കെ വന്‍ ഐറ്റം .. പടത്തിലെ ഫേവ് പോര്‍ഷന്‍ അത് തന്നെയാണ്
ഒരുപാട് ഒരുപാട് കിടിലന്‍ ഫ്രേംസ് ഉണ്ട് ..
Excitement പറഞ്ഞറിയിക്കാന്‍ സാധിക്കുന്നില്ല .. കണ്ട് തന്നെ അറിയുക .. ഇന്ന് തന്നെ വീട്ടുകാരുടെ കൂടെ ഒന്നൂടെ കാണുന്നുണ്ട് ..
4.5/5
( ആകെ തോന്നിയ നെഗറ്റീവ് ആ ബസ് സീന്‍- ക്ലിഷേ ആയിരുന്നു , മറ്റൊരു രീതിയില്‍ എക്‌സിക്യൂട്ട് ചെയ്യാമായിരുന്നു )
മിന്നല്‍ മുരളി ഇനിയും വരും
……………………………..
അങ്ങനെ മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറൊ. ബേസിലും കൂട്ടുകാരും ഒരുക്കിയ ഒരു ഗംഭീര സിനിമ. നമുക്ക് അഭിമാനിക്കാം, ഇതുപൊലെരു സിനിമ നമ്മുടെ industry യില്‍ നിന്നും വന്നതിനു.
ഒരു നാട്ടിന്‍ പുറത്ത് ഒരു സൂപ്പര്‍ ഹീറോ വന്നാല്‍ ഉണ്ടാകുന്ന കാര്യങ്ങള്‍ നല്ല വൃത്തിയായി ചെയ്തിട്ടുണ്ട്. അനാവശ്യ ഗ്രാഫിക്‌സുകളോ ഫൈറ്റുകളൊ ഇല്ലാതെ നമ്മുടെ നാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സൂപ്പര്‍ ഹീറോ മൂവി.
ടൊവിനോ നന്നായി ചെയ്തിട്ടുണ്ട്, വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരം, അപാര നടന്‍. മൊത്തത്തില്‍ ഒരു ഫണ്‍ packed മൂവി.
പിന്നെ എടുത്ത് പറയേണ്ടത് സുഷിന്റെ മ്യൂസിക്. രോമാഞ്ചം.
കൂടുതല്‍ എഴുതി ത്രില്ല് കളയുന്നില്ല, കാണൂ.
Retheesh Gopi ·
……………………………
പ്രതീക്ഷയോട് നീതി പുലര്‍ത്തിയ സിനിമ!
ചെറിയ ബജറ്റില്‍ ഇത്ര നല്ലൊരു attempt
Basil ഒരു minimum guarantee ആയി മാറിക്കഴിഞ്ഞു
Well done
തീയേറ്റര്‍ experience മിസ്സ് ആയതില്‍ ബേസില്‍നോട് നല്ല പരിഭവം ഉണ്ട്
By the way, പലര്‍ക്കും കണ്ടു പഠിക്കാം എന്നേ പറയാന്‍ ഉള്ളൂ
ഞങ്ങള്‍ക്കും ഉണ്ടെടാ
Literally Having Goosebumps-!
Tovino Thomas and Basil Joseph They Just delivered the impossible
Abin Golden
……………………..
മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ എന്ന രീതിയില്‍ ലഭിച്ച എല്ലാ വിധ ഹൈപ്പുകളോടും നീതി പുലര്‍ത്തിയ സിനിമ.
ഇമോഷന്‍സിനും കഥാപാത്രങ്ങള്‍ക്കും കൃത്യമായ സ്‌പേസ് നല്‍കി ഒരുക്കിയ തിരക്കഥയില്‍ ബേസില്‍ പറഞ്ഞത് പോലെ ഒരു എക്‌സ് ഫാക്ടര്‍ ആയി സൂപ്പര്‍ഹീറോ എലേമന്റുകളും വരുന്നു.
പെര്‍ഫെക്റ്റ് ബ്ലെണ്ട് എന്ന് പറയാന്‍ പറ്റുന്ന ശക്തമായ തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്,അതിനെ അതര്‍ഹിക്കുന്ന രീതിയില്‍ അത് ഗംഭീരമായി സ്‌ക്രീനില്‍ എത്തിക്കാന്‍ ബേസിലിനും കഴിഞ്ഞു.
കഥയെ പറ്റി മറ്റെന്ത് പറഞ്ഞാലും സ്പോയിലര്‍ ആകും എന്നുള്ളത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല. Just stop what you’re doing now and go for it now!
Finally our own Superhero has arrived. Take a bow,Basil Joseph ???
മിന്നലടിച്ചു
No spoilers. ഇനി spoiler തരണം എന്ന് വിചാരിച്ചാലും ഇതില്‍ പറ്റില്ല.
സ്‌പൈഡര്‍ മാന്‍ 2 കണ്ടിട്ട് വില്ലന് 4 കാലുണ്ട് എന്ന് പറയുന്ന പോലെയുള്ള സ്‌പോയിലര്‍ ഒക്കെയെ ഇടാനൊക്കു.
വളരെ ലളിതമായ കഥ, വൃത്തിയായി ചെയ്തു. അതിന്റെ ഒരു സുഖമുണ്ട്.
Sharon Pradeep
………………………….
ബേസില്‍ ജോസഫ് സംവിധാന കുപ്പായം അണിയുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി ടൊവിനോ തോമസ് ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഒന്നിച്ച ഗോദ വന്‍ പ്രേക്ഷകരെ പ്രീതിയാണ് സമ്പാദിച്ചത്.
ടൊവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം , മാമുകോയ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.