ന്യൂദല്‍ഹി: തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ രസകരമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവരാണ് അമേരിക്കന്‍ വിനോദ കമ്പനിയായ നെറ്റ്ഫ്ളിക്സ്. ഐ.പി.എല്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് നെറ്റ്ഫ്ളിക്സ് നല്‍കിയ സന്ദേശമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
നിങ്ങള്‍ ഇപ്പോഴും നെറ്റ്ഫ്ളിക്സ് കാണുന്നുണ്ടോ എന്ന് ഞങ്ങള്‍ ചോദിക്കുന്നില്ല. പക്ഷേ, അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങളെ ഞങ്ങള്‍ മിസ്സ് ചെയ്യും. എന്നാണ് ഐ.പി.എല്‍ നടക്കുന്ന സമയത്ത് നെറ്റ്ഫിളിക്സ് ഇന്ത്യ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്.
ഇതിന് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഞങ്ങളെ മിസ്സ് ചെയ്യുന്നുണ്ടെങ്കില്‍ അടുത്ത തവണ ഐ.പി.എല്‍ സ്ട്രീമിംഗ് നിങ്ങള്‍ ഏറ്റെടുത്തോ, ഒന്നുകൊണ്ടും പേടിക്കണ്ട ഞാന്‍ ഇപ്പോഴും നെറ്റ്ഫ്ളിക്സ് കാണുന്നുണ്ട് എന്നൊക്കെയാണ് പോസ്റ്റിന് താഴെ വന്ന കമന്റുകള്‍. നമുക്ക് ഉടന്‍ തിരിച്ചു വരാം എന്ന് നെറ്റ്ഫ്ളിക്സ് തന്നെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ടെലിവിഷന്‍ ചാനലായ സ്റ്റാര്‍ സ്പോര്‍ട്സിന് പുറമേ ഹോട്സ്റ്റാറിലാണ് ഐ.പി.എല്‍ ലൈവ് സ്ട്രീമിംഗ് നിലവിലുള്ളത്. ഐ.പി.എല്‍ നടക്കുന്ന സമയത്തെ തങ്ങളുടെ വ്യൂവര്‍ഷിപ്പിലുണ്ടാകുന്ന വലിയ ഇടിവാണ് രസകരമായി ഈ പോസ്റ്റിലൂടെ നെറ്റ്ഫ്ളിക്സ് പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Netflix India On IPL