| Friday, 5th June 2020, 1:00 pm

മാംസവും കാണിക്കില്ല, നെറ്റ്ഫ്‌ളിക്‌സ് സീരീസ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത് മാംസാഹാരം കാണിക്കുന്ന ഭാഗം സെന്‍സര്‍ ചെയത്, സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെറ്റ്ഫ്‌ളിക്‌സ് സീരീസുകളിലെ ഇന്ത്യന്‍ സെന്‍സറിംഗ് തുടര്‍ക്കഥയാവുന്നു. നഗ്നതയും ആക്രമണയും ഉള്ള സീനുകള്‍ക്കു പുറമേ ഇപ്പോള്‍ മാംസാഹാരത്തിന്റെ ദൃശ്യവും ഇന്ത്യയില്‍ സെന്‍സറിംഗ് നടത്തിയിരിക്കുകയാണ്.

വൈകിങ്‌സ എന്ന സീരീസിലെ പന്നിയിറച്ചി ഉള്ള സീനുകളാണ് മായ്ച്ച് കളഞ്ഞ രീതിയില്‍ ദൃശ്യമാവുന്നത്. എന്നാല്‍ യു.എ.ഇയിലടക്കം പന്നിയിറച്ചിയുള്ള സീന്‍ സെന്‍സര്‍ ചെയ്യാതെ ആണ് കാണുന്നത്.

ഇതിനോടകം നിരവധി പേരാണ് സീരീസിന്റെ ഇന്ത്യയിലെയും ഇറ്റലിയിലെയും സീനുകള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ ഷോകള്‍ക്കു മേല്‍ നിരന്തരം നടത്തുന്ന സെന്‍സര്‍ഷിപ്പിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ സംഭവത്തില്‍ പ്രതിഷേധിച്ച ചിലര്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് മറുപടി നല്‍കുകയും ചെയ്തു. കമ്പനി പ്രവര്‍ത്തിക്കുന്നയിടങ്ങളില്‍ അവിടത്തെ പ്രാദേശിക മുന്‍ഗണനകള്‍, നിയന്ത്രണങ്ങള്‍ എന്നിവ പരിഗണിക്കുമെന്നാണ് നെറ്റ്ഫ്‌ളിക്‌സ് പറയുന്നത്.

നേരത്തെ ഇന്ത്യയില്‍ ആന്‍ഗ്രി ഇന്ത്യന്‍ ഗോഡസ്സസ് എന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സെന്‍സര്‍ ചെയ്യപ്പെട്ടത് വിവാദമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more