കഴിഞ്ഞ മാസം ഈ വിഷയം ചര്‍ച്ചചെയ്യാന്‍ ദല്‍ഹിയിലും മുംബൈയിലുമായി ആര്‍.എസ്.എസ് ആറ് യോഗങ്ങള്‍ സംഘടിപ്പിച്ചതായായിരുന്നു എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കം കശ്മീര്‍ വിഷയത്തിലെ ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിക്കുന്നതോ അല്ലെങ്കില്‍ ഇന്ത്യന്‍ സൈന്യത്തെയോ ഹൈന്ദവ ചിഹ്നങ്ങളെയോ അപകീര്‍ത്തിപ്പെടുത്തുന്നതുമായതാവരുതെന്നും അവക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുമാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
‘ആ വാര്‍ത്തയില്‍ യാതൊരു വസ്തുതയുമില്ല. ഒരു മീറ്റിങും കൂടിയിട്ടില്ല. അതൊരു വ്യാജവാര്‍ത്തയായിരുന്നു’, ശ്രീതി പറഞ്ഞു. ആര്‍.എസ്.എസുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജിയോ മാമി മുംബൈ ചലച്ചിത്ര മേളയില്‍ ”കലാ സ്വാതന്ത്ര്യം: എന്റര്‍ടൈന്‍മെന്റ് സ്റ്റോറി” എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ഇവരുടെ പ്രതികരണം.
ആമസോണ്‍ പ്രൈമിന്റെ ഇന്ത്യാ ഒറിജിനല്‍സ് മേധാവി അപര്‍ണ പുരോഹിതും പാലല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഡിജിറ്റല്‍ സെന്‍സര്‍ഷിപ്പ് അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ചുള്ള നിലപാടെന്താണ് എന്ന ”ഞങ്ങള്‍ രാജ്യത്തിന്റെ നിയമം പാലിക്കുന്നത് തുടരും,” എന്നായിരുന്നു അപര്‍ണ പുരോഹിതിന്റെ മറുപടി.
‘ഭൂമി നിയമം കഥ പറയുന്നതുപോലെ ഭാവനാത്മകമല്ല. നിയമം നിയമമാണ്. ‘ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നില്ല, അതിനാല്‍ ഞാന്‍ നിങ്ങളെ മുറിപ്പെടുത്തും എന്നതുപോലെയല്ല ഇത്. നിയമപരമായി അനുവദനീയമായതെന്തോ അവിടെ ഞങ്ങള്‍ പ്രവര്‍ത്തിക്കും’ ശ്രുതി പറഞ്ഞു.